‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

രൂപയുടെ റെക്കോര്‍ഡ് താഴ്ച: ഡോളര്‍ വില്‍പനയില്‍ ആര്‍ബിഐ പിന്നോട്ട്

ന്യൂഡല്‍ഹി: രൂപയെ പ്രതിരോധിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിറ്റഴിച്ചത് താരതമ്യേന കുറഞ്ഞ ഡോളര്‍. രൂപയുടെ മൂല്യം 81.50 കടന്ന് സര്‍വകാല താഴ്ച വരിച്ചിട്ടും കഴിഞ്ഞയാഴ്ചയേക്കാള്‍ കുറച്ച് സ്‌പോട്ട് ഡോളറുകള്‍ മാത്രമാണ് ആര്‍ബിഐ വില്‍പന നടത്തിയത്. ഡോളറിന്റെ അഭൂതപൂര്‍വമായ കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഇടപെടലുകളുടെ പ്രയോജനം കുറയുന്നു എന്നതിനാലാണിത്.

“റിസര്‍വ് ബാങ്ക് ഒന്നിലധികം പ്ലാറ്റ്‌ഫോമുകളില്‍ -സ്‌പോട്ട്, ഫ്യൂച്ചറുകള്‍, ഓവര്‍സീസ് ഡെറിവേറ്റീവ് മാര്‍ക്കറ്റുകള്‍- ഇടപെടല്‍ നടത്തി രൂപയുടെ മൂല്യം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലഘുവായ ഇടപെടല്‍ മാത്രമാണ് ഇപ്പോള്‍ കേന്ദ്രബാങ്ക് നടത്തുന്നത്”, ഡീലര്‍മാര്‍ പറയുന്നു. തിങ്കളാഴ്ച സ്‌പോട്ട് മാര്‍ക്കറ്റില്‍ ആര്‍ബിഐ ഡോളര്‍ വിറ്റഴിച്ചു.

എന്നാല്‍ അളവ് 1 ബില്ല്യണായി കുറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച 2 ബില്ല്യണ്‍ വിറ്റഴിച്ച സ്ഥാനത്താണ് ഇത്. വിദേശ നാണ്യം വലിയ തോതില്‍ കുറയ്ക്കാന്‍ ബാങ്ക് തയ്യാറായിട്ടില്ല.

ഡോളറിനെതിരെ രൂപയുടെ മൂല്യം 81.60ല്‍ എത്തിയപ്പോള്‍ സ്‌പോട്ട് മാര്‍ക്കറ്റില്‍ സെന്‍ട്രല്‍ ബാങ്ക് സാന്നിധ്യം കൂടുതല്‍ പ്രകടമായിരുന്നു. 81.62 എന്ന സര്‍വ്വകാല താഴ്ചയിലാണ് കഴിഞ്ഞദിവസം രൂപ ക്ലോസ് ചെയ്തത്. അതേസമയം മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യമളക്കുന്ന ഡോളര്‍ സൂചിക സഹസ്രാബ്ദത്തിലെ ഉയരത്തിലുമാണ്.

നിലവില്‍ 114 ലാണ് ഡോളര്‍ സൂചികയുള്ളത്. 100ന് മുകളിലുള്ള റീഡിംഗ് ഡോളറിന്റെ ശക്തിയെ സൂചിപ്പിക്കുന്നു. യുഎസ് കറന്‍സി 20 വര്‍ഷത്തെ ഉയരത്തിലെത്തിയതിനെ തുടര്‍ന്ന് പൗണ്ട്, യൂറോ അടക്കം തിരിച്ചടിയേറ്റിരുന്നു.

X
Top