ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

റിസർവ് ബാങ്ക് ധന നയ പ്രഖ്യാപനം ഇന്ന്

കൊച്ചി: സാമ്പത്തിക മേഖലയിലെ തളർച്ച മറികടക്കാൻ ഇന്ന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ ധന നയത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കും. വാണിജ്യ ബാങ്കുകള്‍ റിസർവ് ബാങ്കില്‍ നിന്ന് വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 5.75 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ രണ്ട് ധന നയങ്ങളിലും റിപ്പോ നിരക്ക് റിസർവ് ബാങ്ക് കാല്‍ ശതമാനം വീതം കുറച്ചിരുന്നു. നാണയപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ താഴ്ന്ന നിരക്കിലെത്തിയതും ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ വളർച്ച 6.5 ശതമാനമായി ചുരുങ്ങിയതും പലിശ കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമാണ്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മല്‍ഹോത്ര അദ്ധ്യക്ഷത വഹിക്കുന്ന മൂന്നാമത്തെ ധന അവലോകന യോഗത്തിനാണ് ബുധനാഴ്ച്ച തുടക്കമായത്.

റിയല്‍ എസ്റ്റേറ്റ്, വാഹന, കണ്‍സ്യൂമർ ഉത്പന്ന വിപണികളിലെ തളർച്ച മറികടക്കാനാണ് പലിശ കുറയ്ക്കുന്നത്. ഇതിലൂടെ വിപണിയില്‍ പണ ലഭ്യത വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നു.
ഏപ്രിലില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തലമായ 3.16 ശതമാനത്തിലെത്തിയിരുന്നു.

റിപ്പോ നിരക്ക് താഴുന്നതോടെ ഉപഭോക്താക്കളുടെ ഭവന, വാഹന, വ്യക്തിഗത, കാർഷിക വായ്പകളുടെ പലിശയും ആനുപാതികമായി കുറയും.

X
Top