ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ ‘ഒപെക് പ്ലസ്’റെയിൽ‌വേ മുഖേനയുള്ള ചരക്കു നീക്കത്തിൽ വൻ വർദ്ധനവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രംഅതിർത്തിയിലെ റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

റിസർവ് ബാങ്ക് വീണ്ടും പലിശ കുറച്ചേക്കും

കൊച്ചി: ആഗോള ചലനങ്ങളും സാമ്പത്തിക രംഗത്തെ തളർച്ചയും കണക്കിലെടുത്ത് അടുത്ത മാസം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് അര ശതമാനം കൂടി കുറച്ചേക്കും.

ചില്ലറ, മൊത്ത വില സൂചികയിലധിഷ്‌ഠിതമായ നാണയപ്പെരുപ്പം റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന തലത്തിലേക്ക് താഴ്ന്നതോടെ പലിശ കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമൊരുക്കുകയാണ്.

പാകിസ്ഥാനെതിരെ നടത്തിയ സൈനിക നടപടി സാമ്പത്തിക മേഖലയിലുണ്ടായ അനിശ്ചിതത്വം മറികടക്കാൻ പലിശയിളവ് കമ്ബനികള്‍ക്ക് ഏറെ ആശ്വാസം പകരുമെന്ന് വ്യവസായ ലോകം ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയിലെ ഫെഡറല്‍ റിസർവും യൂേറാപ്യൻ സെൻട്രല്‍ ബാങ്കും അടക്കമുള്ള പ്രമുഖ കേന്ദ്ര ബാങ്കുകള്‍ നടപ്പുവർഷം രണ്ട് തവണയിലധികം പലിശ കുറയ്ക്കുമെന്ന് സൂചന നല്‍കിയിരുന്നു.

ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഗണ്യമായി താഴുന്നതാണ് റിസർവ് ബാങ്കിന് ഏറെ ആശ്വാസം പകരുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധ ഭീഷണി ശക്തമായതോടെ കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞതും വിലക്കയറ്റത്തിന് ശമനമുണ്ടാക്കി.

റിസർവ് ബാങ്കിന്റെ പുതിയ ഗവർണർ സഞ്‌ജയ് മല്‍ഹോത്ര സാമ്ബത്തിക വളർച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന നയസമീപനമാണ് സ്വീകരിക്കുന്നത്.

അതിനാല്‍ കഴിഞ്ഞ രണ്ട് ധന നയ അവലോകന യോഗങ്ങളിലും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ കാല്‍ ശതമാനം വിതം കുറച്ച്‌ ആറ് ശതമാനമാക്കിയിരുന്നു.

X
Top