ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

3 ബാങ്കുകൾക്ക് റിസർവ് ബാങ്ക് 1.29 കോടിയുടെ പിഴ ചുമത്തി

കോട്ടക് മഹീന്ദ്ര ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയ്ക്കെതിരെ റിസർവ് ബാങ്ക് വിവിധ ബാങ്കിങ് സേവനങ്ങളിൽ വീഴ്ച വരുത്തിയതിന് 1.29 കോടി രൂപയുടെ പിഴ ചുമത്തി.

ബാങ്കിങ് സേവന മാനദന്ധങ്ങൾ പാലിക്കാതിരുന്നതും കെ വൈ സി പ്രോട്ടോകോളിൽ വീഴ്ച വരുത്തിയതും വായ്പ നടപടി ക്രമങ്ങളിൽ വീഴ്ച വരുത്തിയതുമാണ് പിഴ ചുമത്താനുള്ള കാരണങ്ങൾ.

പഞ്ചാബ് നാഷണൽ ബാങ്ക് സജീവമല്ലാത്ത അക്കൗണ്ട് (Dormant Account) ഉടമകളിൽ നിന്നു ക്രമവിരുദ്ധമായി പിഴ ഈടാക്കിയതിനാണു ആർബിഐ 29.60 ലക്ഷം രൂപ ചുമത്തിയത്.

ഇടപാടുകാരെ ബാധിക്കില്ല
ഐഡിഎഫ് സി ഫസ്റ്റ് ബാങ്കാകട്ടെ 38.60 ലക്ഷം രൂപയാണ് പിഴ ഒടുക്കേണ്ടത്. ചില സ്ഥാപനങ്ങളുടെ കറന്റ്‌ അക്കൗണ്ടുമായി ബന്ധപ്പെട്ട മാനദന്ധങ്ങൾ പാലിക്കാഞ്ഞതിനാണ് പിഴ.

വായ്പ വിതരണത്തിൽ പാലിക്കേണ്ട കാര്യങ്ങളിൽ വീഴ്ച വരുത്തിയതിനാണ് സ്വകാര്യ മേഖലയിലെ മുൻനിരക്കാരായ കോട്ടക് മഹീന്ദ്ര ബാങ്കിന് ആർ ബി ഐ 61.40 കോടി രൂപയുടെ പിഴ ഇട്ടത്.

ഈ ബാങ്കുകൾ നടപടി ക്രമങ്ങളിൽ വീഴ്ച്ച വരുത്തിയതിനു മാത്രമാണ് പിഴ എന്ന് ആർ ബി ഐ അറിയിപ്പിൽ പറയുന്നു. ഇത് ഇടപാടുകരെ ഒരു തരത്തിലും ബാധിക്കില്ലെന്നും അറിയിപ്പിലുണ്ട്.

X
Top