ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 10% ഉയര്‍ന്ന് 27.9 ബില്യണ്‍ ഡോളറായിഇന്ത്യയുടെ സേവന കയറ്റുമതിയില്‍ 11 ശതമാനം വര്‍ധനകാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്

റീപോസ് പേ അവതരിപ്പിച്ചു

കൊച്ചി : വാതില്‍ പടിക്കല്‍ ഇന്ധനം എത്തിക്കുന്നതില്‍ രാജ്യത്തെ മുന്‍നിരക്കാരായ റീപോസ് ഇന്ധനം ക്രെഡിറ്റ് സംവിധാനത്തിലൂടെ നല്‍കുന്ന റീപോസ് പേ അവതരിപ്പിച്ചു. ഡാറ്റം എന്ന പേരില്‍ അറിയപ്പെടുന്ന സാങ്കേതിക വിദ്യാ സംവിധാനം ഉപയോഗിച്ചാവും ഇത് പ്രവര്‍ത്തിക്കുക.

രാജ്യത്തെ 200 ലേറെ പട്ടണങ്ങളിലെ രണ്ടായിരത്തിലേറെ പങ്കാളികളുടെ പിന്തുണയോടെ യാവും ഇത് പ്രവര്‍ത്തിക്കുക. സാങ്കേതിക വിദ്യാ മുന്നേറ്റം പ്രയോജനപ്പെടുത്തി ഇന്ധനത്തിന്റെ വിതരണവും ആവശ്യവും തമ്മിലുള്ള അന്തരം മറികടന്നാവും ഇത് സാധ്യമാക്കുക.

ഡീസല്‍ ആയിരിക്കും തുടക്കത്തില്‍ ഇതിലൂടെ ലഭ്യമാക്കുന്നത്. രാജ്യത്ത് സ്ഥായിയായ ഇന്ധന വിതരണ സംവിധാനം ഉറപ്പാക്കാനുള്ള റീപോസിന്റെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ കൂടുതല്‍ വ്യക്തമാകുന്നത്.
2017 -ല്‍ തുടക്കം കുറിച്ചത് മുതല്‍ ഈ കോമേഴ്‌സ് പ്രയോജനപ്പെടുത്തി കാര്‍ബണ്‍ ന്യൂട്രല്‍ ലോകത്തേക്കുള്ള വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കി വരികയാണ് റീ പോസ്. ദ്രവ, വാതക, വൈദ്യുത ഇന്ധനങ്ങള്‍ എല്ലാം മൊബൈല്‍ ഇന്ധന വിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കാനാണ് റീപോസ് ശ്രമിക്കുന്നത്. നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ 14.85 ദശലക്ഷം കിലോഗ്രാമിന് തുല്യമായ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുവാന്‍ സാധിക്കുന്നുണ്ട്.

X
Top