ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

അമേരിക്കൻ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ശീമനെല്ലിക്കയും ബദാമും അടക്കമുള്ള അമേരിക്കൻ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറക്കാൻ ഇന്ത്യ തയാറായെന്നു റിപ്പോർട്ട്.

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏപ്രിൽ രണ്ട് മുതൽ നടപ്പിലാക്കിത്തുടങ്ങുമെന്നു പ്രഖ്യാപിച്ച പരസ്പര താരിഫ് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.

കഴിഞ്ഞ ദിവസം 2,300 കോടി ഡോളർ വിലമതിക്കുന്ന പകുതിയിലധികം അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാനും ഇന്ത്യ തീരുമാനമെടുത്തുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ദക്ഷിണ, മധ്യ ഏഷ്യയുടെ അമേരിക്കൻ വ്യാപാര പ്രതിനിധി ബ്രെണ്ടൻ ലിഞ്ച് ന്യൂഡൽഹിയിൽ ചർച്ചകൾ നടത്തിവരികയാണ്.

ഏപ്രിൽ രണ്ടിനു മുമ്പ്തന്നെ വ്യാപാരത്തിൽ ധാരണയിലെത്തി മറ്റു രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തുന്ന പരസ്പര താരിഫുകളിൽനിന്ന് ഒഴിവാകാനാണ് ഇന്ത്യയുടെ ശ്രമം.

ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന ധാരണയിലെത്തുമെന്നും കേന്ദ്ര വ്യാപാര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

യൂറോപ്യൻ യൂണിയനും കാനഡയും ചൈനയും പ്രതിഷേധിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ നയങ്ങൾക്ക് അർധസമ്മതം മൂളുന്ന നിലപാടാണ് ഇതുവരെ ഇന്ത്യയുടേത്.

X
Top