ഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്റെയിൽ പാതകളും റോഡുകളും നാലുവരിയാകും; 13,041 കോടിയുടെ വമ്പൻ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അംഗീകാരംതീരുവകൾക്കിടയിലും ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയായി യുഎസ്വിലക്കയറ്റ നിരക്ക് ആറ് ശതമാനം കടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്മുംബൈയ്ക്ക് ആശ്വാസമായി മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നഗരവികസന പദ്ധതി

വിലക്കയറ്റ നിരക്ക് ആറ് ശതമാനം കടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

മുംബൈ: രാജ്യത്തെ ചില്ലറ വിലക്കയറ്റ നിരക്ക് ഒക്ടോബർ, നവംബർ മാസങ്ങളിൽ ആറ് ശതമാനം കടക്കാൻ സാധ്യതയുണ്ടെന്ന് എസ്.ബി.ഐ റിസർച്ച് റിപ്പോർട്ട്. എന്നാൽ 2027 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ ഇത് അഞ്ച് ശതമാനമായി കുറയുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജൂലൈയിലെ 4.45 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ വിലക്കയറ്റ നിരക്ക് 4.7 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിസർവ് ബാങ്കിൻ്റെ പണപ്പെരുപ്പ ലക്ഷ്യം നാല് ശതമാനമാണ്. ഇത് രണ്ട് ശതമാനം മുതൽ ആറ് ശതമാനം വരെയാകാം എന്നതാണ് നിലവിലെ ചട്ടം. എന്നാൽ ഇത് ആറ് ശതമാനം കടക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചേക്കാം.

പച്ചക്കറികൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നത് ചില്ലറ വിലക്കയറ്റ നിരക്ക് ഉയരുന്നതിന് പ്രധാന കാരണമാണ്. അതിനാൽ തന്നെ വരും മാസങ്ങളിലെ കാലാവസ്ഥയും കാർഷികോത്പാദനവും രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് നിർണായകമാകും.

കാലാവസ്ഥയും കാർഷിക മേഖലയും
ഭക്ഷ്യവസ്തുക്കളുടെ വിതരണം മെച്ചപ്പെടുന്നത് വിലക്കയറ്റം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജൂണിൽ മഴയിലുണ്ടായ 40 ശതമാനം കുറവ് ജൂലൈയിലെ മികച്ച മഴയോടെ 13 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. ഓഗസ്റ്റിലും സാധാരണ നിലയിലുള്ള മഴ ലഭിച്ചത് കാർഷിക മേഖലയ്ക്ക് ആശ്വാസമായി.

എൽ നിനോ പ്രതിഭാസത്തിൻ്റെ ആഘാതം കുറയ്ക്കാൻ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (ഐ.ഒ.ഡി) അനുകൂലമായത് സഹായിക്കുമെന്നും വിലയിരുത്തലുണ്ട്. പ്രധാന ഭക്ഷ്യോത്പാദന സംസ്ഥാനങ്ങളിൽ മഴ കുറഞ്ഞെങ്കിലും മികച്ച ജലസേചന സൗകര്യങ്ങൾ ഉള്ളതിനാൽ ഖാരിഫ് വിളകളുടെ വിതയ്ക്കൽ കഴിഞ്ഞ സീസണേക്കാൾ രണ്ട് ശതമാനം മാത്രമാണ് കുറഞ്ഞത്.

നയങ്ങളിൽ മാറ്റം വരുത്താൻ കാത്തിരിക്കും
വിലക്കയറ്റത്തിൻ്റെ ഗതിയെക്കുറിച്ച് കൂടുതൽ വ്യക്തത വന്നതിന് ശേഷം മാത്രമേ റിപ്പോ നിരക്ക് ഉൾപ്പെടെയുള്ള നയങ്ങളിൽ മാറ്റം വരുത്തുകയുള്ളൂവെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കിയിട്ടുണ്ട്.

പണപ്പെരുപ്പം സാധാരണ നിലയിലേക്ക് മടങ്ങുന്നതിൻ്റെ സൂചനകൾ നൽകുന്നുണ്ടെങ്കിലും, ഭാവി നയങ്ങൾ തീരുമാനിക്കുന്നതിന് മുൻപ് കൂടുതൽ തെളിവുകൾക്കായി കാത്തിരിക്കാനാണ് താത്പര്യപ്പെടുന്നതെന്ന് ഏറ്റവും പുതിയ പണനയ സമിതി (എം.പി.സി) യോഗത്തിൻ്റെ മിനുട്സിൽ അദ്ദേഹം പറഞ്ഞിരുന്നു. ചരിത്രപരമായ പ്രവണതകൾ പരിശോധിക്കുമ്പോൾ നാലാം പാദത്തിലെ വിലക്കയറ്റം നിലവിലെ പ്രവചനങ്ങളേക്കാൾ കുറവായിരിക്കാമെന്നും എസ്.ബി.ഐ റിപ്പോർട്ട് പറയുന്നു.

ആഗോള വിപണിയിലെ സ്വാധീനം
കേന്ദ്ര ബാങ്കിൻ്റെ ആശയവിനിമയങ്ങളെക്കുറിച്ചുള്ള ആശങ്കകളും എസ്.ബി.ഐ റിപ്പോർട്ട് പങ്കുവയ്ക്കുന്നുണ്ട്. ഭാവിയിലെ മാർഗനിർദേശങ്ങളേക്കാൾ സമീപകാല നയപരമായ തീരുമാനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. വേരിയബിൾ റേറ്റ് റിവേഴ്സ് റിപ്പോ (വി.ആർ.ആർ.ആർ), എഫ്.സി.എൻ.ആർ (ബി) നിക്ഷേപ സമാഹരണ വിൻഡോ തുടങ്ങിയ നടപടികൾ ഇതിന് ഉദാഹരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആഗോള വിപണികളെ സംബന്ധിച്ചിടത്തോളം, യു.എസ് ട്രഷറി യീൽഡ് കർവ് സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള യു.എസ് ഫെഡറൽ റിസർവിൻ്റെ നടപടികൾ ആഗോള തലത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.

സർക്കാർ കടപ്പത്രങ്ങൾ തിരികെ വാങ്ങുന്നത് വർധിപ്പിച്ചതും ഇതിൽ ഉൾപ്പെടുന്നു. ഹ്രസ്വകാല, ദീർഘകാല കാലാവധികൾക്കിടയിൽ സർക്കാർ കടപ്പത്രങ്ങളുടെ വിതരണത്തിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷകൾക്കിടയിൽ, ദീർഘകാല കാലാവധികളിലും ബെഞ്ച്മാർക്ക് 10 വർഷത്തെ വിഭാഗത്തിലും ആദായം കുറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

X
Top