ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

വളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ആർബിഐ; റിപ്പോ 6.50% തന്നെയായി നിലനിർത്തി

മുംബൈ: കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളര്ച്ചയും രേഖപ്പെടുത്തിയ സാഹചര്യത്തില് ഇത്തവണയും റിസര്വ് ബാങ്ക് നിരക്ക് കൂട്ടിയില്ല. റിപ്പോ നിരക്ക് 6.5 ശതമാനത്തില് തന്നെ തുടരും.

നടപ്പ് സാമ്പത്തിക വര്ഷത്തെ വളര്ച്ചാ അനുമാനം 6.5 ശതമാനത്തില് നിന്ന് ഏഴ് ശതമാനമായി ഉയര്ത്തുകയും ചെയ്തു.

അഞ്ചാമത്തെ വായ്പാ നയയോഗത്തിലാണ് നിരക്ക് മാറ്റമില്ലാത നിലനിര്ത്തുന്നത്. 2022 മെയില് ആരംഭിച്ച നിരക്ക് വര്ധനയ്ക്ക് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. വിവിധ ഘട്ടങ്ങളായി നിരക്കില് 2.50 ശതമാനം വരെ വര്ധന വരുത്തുകയും ചെയ്തു.

വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന് കര്ശന നയം ആര്ബിഐ തുടരുകയാണ്. ഹ്രസ്വകാല നിരക്ക് 6.85-6.9 നിലവാരത്തിലാണുള്ളത്. റിപ്പോ നിരക്കിനേക്കാള് 35-40 ബേസിസ് പോയന്റ് കൂടുതല്.

സെപ്റ്റംബര് പാദത്തില് രാജ്യത്തെ ജിഡിപി 7.6ശതമാനമാണ് രേഖപ്പെടുത്തിയത്. ലോകത്തിലെതന്നെ ഏറ്റവും വേഗത്തില് വളരുന്ന സമ്പദ്ഘടന എന്ന സ്ഥാനം ഇന്ത്യ നിലനിര്ത്തുകയും ചെയ്തു.

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നിരക്കില് തല്ക്കാലം മാറ്റംവേണ്ടെന്ന് മോണിറ്ററി പോളിസി സമതി തീരുമാനിച്ചത്.

X
Top