മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

10 കോടി രൂപയുടെ നഷ്ട്ടം രേഖപ്പെടുത്തി റിന്യൂ പവർ

ഡൽഹി: 2023 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ 10.4 കോടി രൂപയുടെ നഷ്ട്ടം രേഖപ്പെടുത്തി റിന്യൂ പവർ. ചെലവിലെ ചില അസാധാരണ ക്രമീകരണം മൂലമാണ് ഈ നഷ്ടമുണ്ടായതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

ഡെബ്റ് പ്രീമിയത്തിനായുള്ള ഒറ്റത്തവണ ചെലവും ഡോളർ ബോണ്ടുകളുടെ റീഫിനാൻസിംഗിനായിയുള്ള 253.1 കോടി രൂപയുടെ ഒരു ഹെഡ്ജ് നഷ്ടത്തിന്റെ ആഘാതവും അറ്റ ​​നഷ്ടത്തിൽ ഉൾപ്പെടുന്നുവെന്ന് കമ്പനി വിശദീകരിച്ചു. ഒന്നാം പാദത്തിലെ കമ്പനിയുടെ മൊത്തം വരുമാനം 2,500.7 കോടി രൂപയായിരുന്നു. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തേക്കാൾ 48.8 ശതമാനം വളർച്ച കൈവരിച്ചു.

2022 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച്, കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ 12.9 ജിഗാ വാട്ടിന്റെ പുനരുപയോഗ ആസ്തിയുണ്ട്, അതിൽ 7.6 ജിഗാ വാട്ട് കമ്മീഷൻ ചെയ്യപ്പെട്ടവയും 5.3 ജിഗാ വാട്ട് നിർമ്മാണത്തിന്റെ വിവിധ ഘട്ടത്തിലുമാണ്.

X
Top