ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

റിലയന്‍സിന്റെ വിപണിമൂല്യം 21 ലക്ഷം കോടി രൂപയിലെത്തി

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വിപണി മൂല്യം 21 ലക്ഷം കോടി രൂപയായി. ഓഹരികള്‍ ഉയര്‍ന്നത് രണ്ട് ശതമാനം. ബിഎസ്ഇയില്‍ ഈ ഓഹരിയുടെ വില 1.99 ശതമാനം ഉയര്‍ന്ന് 1,569.75 രൂപയിലെത്തി.

കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2.12 ശതമാനം ഉയര്‍ന്ന് 1,571.80 രൂപയിലെത്തി. എന്‍എസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ 1.96 ശതമാനം ഉയര്‍ന്ന് 1,569.90 രൂപയിലെത്തി. വ്യാപാരത്തിന്റെ ഒരു സമയത്ത് ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,571.60 രൂപയിലെത്തി.

ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ കമ്പനിയുടെ വിപണി മൂല്യം 21,24,259.89 കോടി രൂപയായി ഉയര്‍ന്നു.റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഇത് രണ്ടാം ദിവസമാണ് നേട്ടം. ചൊവ്വാഴ്ച, ബിഎസ്ഇയില്‍ ഓഹരി വില 0.21 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ, ബ്ലൂ-ചിപ്പ് സ്റ്റോക്ക് 29 ശതമാനത്തിലധികം ഉയര്‍ന്നു.

‘ചൊവ്വാഴ്ച എഫ്ഐഐ (ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍) വാങ്ങലുകള്‍ തിരിച്ചുവന്നു, ഇത് ബുള്ളിഷ് വികാരത്തെ ശക്തിപ്പെടുത്തി. അതേസമയം എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുള്‍പ്പെടെയുള്ള ഹെവിവെയ്റ്റുകള്‍ റാലിക്ക് സ്ഥിരത നല്‍കി,’ ലെമണ്‍ മാര്‍ക്കറ്റ്‌സ് ഡെസ്‌കിലെ റിസര്‍ച്ച് അനലിസ്റ്റ് ഗൗരവ് ഗാര്‍ഗ് പറഞ്ഞു.

X
Top