വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

സോളാര്‍ മോഡ്യൂള്‍ ഫാക്ടറി ആരംഭിക്കാന്‍ റിലയന്‍സ്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ വര്‍ഷം സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് മോഡ്യൂള്‍ ഫാക്ടറി ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 20 ജിഗാവാട്ട് ഉത്പാദിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ ക്ലീന്‍ എനര്‍ജി ലക്ഷ്യങ്ങളിലേക്ക് ഇതുവഴി എത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

‘ക്ലീന്‍ എനര്‍ജി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മൂന്ന് വലിയ ഫാക്ടറികള്‍ നിര്‍മ്മിക്കുകയാണ്,’ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ സ്ട്രാറ്റജി ആന്‍ഡ് ഇനിഷ്യേറ്റീവ്‌സ് പ്രസിഡന്റ് പാര്‍ത്ഥ എസ് മൈത്ര പറഞ്ഞു. ശുദ്ധമായ ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഇന്ത്യ കഠിനാധ്വാനം ചെയ്യുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യം ഈ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിച്ചിട്ടുണ്ട്. 2030 ഓടെ 500 ജിഗാവാട്ട് ഫോസില്‍ ഇതര വൈദ്യുതി ശേഷി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ശേഷി ഇരട്ടിയാക്കേണ്ടതുണ്ടെന്ന് ഗ്ലോബല്‍ എനര്‍ജി മോണിറ്റര്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സോളാര്‍ മൊഡ്യൂള്‍ ശേഷി പ്രതിവര്‍ഷം 20 ജിഗാവാട്ടായി ഉയര്‍ത്താനാണ് റിലയന്‍സ് ലക്ഷ്യമിടുന്നതെന്ന് മൈത്ര പറഞ്ഞു. ബാറ്ററി, മൈക്രോ-പവര്‍ ഇലക്ട്രോണിക്‌സ് ഫാക്ടറി അടുത്ത വര്‍ഷം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘അങ്ങനെ സംഭവിച്ചാല്‍ ലോകത്തിലെ രണ്ടാമത്തെ സോളാര്‍ പിവി നിര്‍മ്മാതാക്കളായി ഞങ്ങള്‍ മാറും. മൊത്തം സോളാര്‍ പിവി മൊഡ്യൂളുകളുടെ ഏകദേശം 14% ചൈനയ്ക്ക് പുറത്ത് ഞങ്ങള്‍ നിര്‍മ്മിക്കും,’ എക്‌സിക്യൂട്ടീവ് പറഞ്ഞു.

X
Top