എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

യുപിയിൽ 75,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി

ന്യൂഡൽഹി: യു.പിയിൽ 75,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. അടുത്ത നാല് വർഷത്തിനുള്ളിൽ ഒരു ലക്ഷം തൊഴിലുകൾ യു.പിയിൽ സൃഷ്ടിക്കുകയെന്നതും ലക്ഷ്യമാണെന്ന് അംബാനി പറഞ്ഞു. യു.പി നിക്ഷേപക സംഗമത്തിൽ സംസാരിക്കുമ്പോഴാണ് അംബാനിയുടെ പരാമർശം.

ടെലികോം, റീടെയിൽ, ഊർജം തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം നടത്തുക. 2023 ഡിസംബറിൽ യു.പിയിൽ 5ജി സേവനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 ജിഗാവാട്ടിന്റെ വൈദ്യുതി ഉൽപാദന യൂനിറ്റ് സ്ഥാപിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയിടുന്നതാണ് ഈ വർഷത്തെ ബജറ്റ്. ഇന്ത്യ വളർച്ചയുടെ പാതയിലാണ്. വൻ തുക മൂലധനചെലവിനായി നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യു.പിയിലെ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തത്.

ഫെബ്രുവരി 10 മുതൽ 12ാം തീയതി വരെയാണ് സംഗമം നടക്കുന്നത്.

X
Top