സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

റിലയന്‍സ് ഒന്നാം പാദ ഫലം ജുലൈ 21ന്

മുംബൈ: റിലയന്‍സ് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ (Q1) ഫലം ജുലൈ 21ന് പ്രഖ്യാപിക്കും. ഫോര്‍ച്യൂണ്‍ 500 കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ ഫലത്തിലെ വരുമാനം ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന സംഭവമാണ്.

കാരണം ജുലൈ 20ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അതിന്റെ സാമ്പത്തിക സേവന വിഭാഗമായ റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റിനെ വിഭജിച്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന് (ജെഎഫ്എസ്എല്‍) രൂപം കൊടുക്കുമെന്ന് അറിയിച്ചിരുന്നു.

ഈ പ്രഖ്യാപനം നടത്തിയതോടെ റിലയന്‍സിന്റെ ഓഹരിവില കുത്തനെ ഉയര്‍ന്നു. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയും ചെയ്തു.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിനെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനും റിലയന്‍സ് പദ്ധതിയിടുന്നുണ്ട്. മിക്കവാറും ഒക്ടോബറിലായിരിക്കും ലിസ്റ്റ് ചെയ്യുക.

ജുലൈ 21ന് ഒന്നാം പാദ ഫലം പ്രഖ്യാപിക്കുമ്പോള്‍ ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ജുലൈ 20 മുതല്‍ എഫ്ടിഎസ്ഇ റസ്സല്‍ (Financial Times Stock Exchange-Russell) സൂചികയുടെ ഭാഗമാകുമെന്ന് എഫ്ടിഎസ്ഇ റസ്സല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനമാണ് എഫ്ടിഎസ്ഇ റസ്സല്‍.

മൂന്ന് സൂചികകളാണ് (indices) എഫ്ടിഎസ്ഇ റസ്സലിനുള്ളത്. റിലയന്‍സിന്റെ ഓഹരി ഉടമകള്‍ക്ക് റിലയന്‍സിന്റെ ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍സിന്റെ ഒരു ഓഹരി കൂടി ലഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. റിലയന്‍സിന് 36 ലക്ഷം ഓഹരിയുടമകളാണുള്ളത്.

റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് വിഭജിച്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പുനര്‍നാമകരണം ചെയ്യുന്നതിലൂടെ 36 ലക്ഷം ഓഹരിയുടമകള്‍ക്ക് അതിന്റെ നേട്ടമുണ്ടാകും.

X
Top