ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

19500 കോടി രൂപ സാമ്പത്തിക ആനുകൂല്യം: ലേലത്തില്‍ പങ്കെടുക്കാന്‍ റിലയന്‍സും ടാറ്റ പവറും

ന്യൂഡല്‍ഹി:ഇന്ത്യന്‍ സര്‍ക്കാറിന്റെ സോളാര്‍ സാമ്പത്തിക ആനൂകല്യങ്ങള്‍ക്കായ ബിഡ്ഡില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ പവര്‍, ഫസ്റ്റ് സോളാര്‍ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ എന്നിവ പങ്കെടുക്കും. ആഭ്യന്തര സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും ചൈനീസ് ആശ്രിതത്വം കുറയ്ക്കുന്നതിനുമായാണ് 19,500 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ജെഎസ്ഡബ്ല്യു എനര്‍ജി, അവദ ഗ്രൂപ്പ്, റിന്യൂ എനര്‍ജി ഗ്ലോബല്‍ എന്നീ കമ്പനികളും ലേലത്തില്‍ പങ്കെടുത്തേക്കും.

അതേസമയം പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് ലേലത്തില് പങ്കെടുക്കുന്നില്ല. സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വിദേശനാണ്യം ഊറ്റിയെടുക്കുന്ന ഇറക്കുമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളാണ് സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കുള്ളത്. ഇത് വഴി രാജ്യത്തെ പവര്‍ഹൗസാക്കാമെന്നും മോദി ഭരണകൂടം കണക്കുകൂട്ടുന്നു.

മൊഡ്യൂള്‍ നിര്‍മ്മാണ ശേഷി 90 ജിഗാവാട്ടിലേക്ക് എത്തിക്കുന്നതിന് കേന്ദ്രം ഗ്രാന്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ പദ്ധതികളെ മന്ദഗതിയിലാക്കുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് ബിഡ്ഡുകള്‍ വരുന്നത്.

X
Top