ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

സോളാർ-ടെക് കമ്പനിയുടെ ഓഹരികൾ ഏറ്റെടുക്കാൻ റിലയൻസ് ന്യൂ എനർജി

മുംബൈ: പെറോവ്‌സ്‌കൈറ്റ് അധിഷ്‌ഠിത സോളാർ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയായ കെയ്‌ലക്‌സ് കോർപ്പറേഷനിൽ (“Caelux”) നിക്ഷേപം നടത്താനുള്ള കരാറിൽ ഒപ്പുവച്ച് റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് (RNEL). യു‌എസ്‌എയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കെയ്‌ലക്‌സ് കോർപ്പറേഷൻ.

കെയ്‌ലക്‌സിന്റെ 20 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ കമ്പനി 12 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപിക്കുമെന്ന് റിലയൻസ് ന്യൂ എനർജി പ്രസ്താവനയിൽ പറഞ്ഞു. ഈ നിക്ഷേപം കെയ്‌ലക്‌സിന്റെ സാങ്കേതിക വിദ്യയുടെ വാണിജ്യ വികസനം, ഉൽപ്പന്നങ്ങൾ എന്നിവയെ ത്വരിതപ്പെടുത്തും.

സാങ്കേതികവിദ്യയുടെ സഹകരണത്തിനും വാണിജ്യവൽക്കരണത്തിനുമായി രണ്ട് കമ്പനികളും തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ലോകോത്തര പ്രതിഭകളുടെ പിന്തുണയോടെ ഏറ്റവും നൂതനമായ ഹരിത ഊർജ ഉൽപ്പാദന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ നിക്ഷേപമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

ഈ നിക്ഷേപത്തിന് റെഗുലേറ്ററി അംഗീകാരമൊന്നും ആവശ്യമില്ലെന്നും. 2022 സെപ്തംബർ അവസാനത്തോടെ ഇടപാട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിലയൻസ് പ്രസ്താവിച്ചു.

X
Top