കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ഭക്ഷണ-പാനീയ മേഖലയിലേക്ക് പ്രവേശിച്ച് റിലയൻസ് ബ്രാൻഡ്‌സ്

ഡൽഹി: യുകെ ആസ്ഥാനമായുള്ള ഫ്രഷ് ഫുഡ്, ഓർഗാനിക് കോഫി ശൃംഖലയായ പ്രെറ്റ് എ മാംഗറുമായുള്ള ദീർഘകാല മാസ്റ്റർ ഫ്രാഞ്ചൈസി പങ്കാളിത്തത്തിലൂടെ ഭക്ഷണ-പാനീയ മേഖലയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ച് റിലയൻസ് ബ്രാൻഡ്‌സ്. ഇന്ത്യയിൽ ബ്രാൻഡ് സമാരംഭിക്കുന്നതിനും നിർമ്മിക്കുന്നതിനുമായി പ്രെറ്റ് എ മാംഗറുമായി തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും, പ്രധാന നഗരങ്ങളിലും ട്രാവൽ ഹബുകളിലും തുടങ്ങി രാജ്യത്തുടനീളം ഭക്ഷ്യ ശൃംഖല ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും കമ്പനികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. 1986-ൽ ലണ്ടനിൽ ആരംഭിച്ച പ്രെറ്റ് എ മാംഗർ ഇപ്പോൾ യുകെ, യുഎസ്, ഹോങ്കോംഗ്, ഫ്രാൻസ്, ദുബായ്, സ്വിറ്റ്‌സർലൻഡ്, ബ്രസൽസ്, സിംഗപ്പൂർ, ജർമ്മനി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലായി 550-ഓളം ഷോപ്പുകൾ നടത്തുന്നു.

ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് രാജ്യത്തെ ഏറ്റവും വലിയ ആഡംബര പ്രീമിയം റീട്ടെയിലറായ റിലയൻസ് ബ്രാൻഡ്‌സ് ലിമിറ്റഡ്. ഫാഷനിലും ലൈഫ്‌സ്‌റ്റൈലിലുമുള്ള പ്രീമിയം സെഗ്‌മെന്റുകളിൽ ആഡംബര ആഗോള ബ്രാൻഡുകൾ സമാരംഭിക്കുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ഉദ്ദേശത്തോടെ 2007-ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് ആർബിഎൽ. അർമാനി എക്‌സ്‌ചേഞ്ച്, ബർബെറി, കനാലി, കോച്ച്, ഡീസൽ, ഡ്യൂൺ, എംപോറിയോ അർമാനി, ഹാംലീസ്, ഹ്യൂഗോ ബോസ്, മൈക്കൽ കോർസ്, വെർസേസ്, വില്ലറോയ് & ബോച്ച് എന്നിവയുൾപ്പെടെ പ്രമുഖ ആഗോള ബ്രാൻഡുകളുടെ ബ്രാൻഡ് പങ്കാളിത്തത്തിന്റെ ഒരു പോർട്ട്‌ഫോളിയോ കമ്പനിക്കുണ്ട്.

X
Top