
ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഏകീകൃത അറ്റാദായം 19 ശതമാനം ഉയര്‍ന്ന് 19,299 കോടി രൂപയായി.
അവലോകന പാദത്തിലെ ഏകീകൃത വരുമാനം 2 ശതമാനം ഉയര്‍ന്ന് 2.16 ലക്ഷം കോടി രൂപയിലുമെത്തി. അറ്റാദായം പ്രതീക്ഷിച്ചതിനേക്കാള്‍ വളരെയേറെയാണ്.
16759 കോടി രൂപ മാത്രമായിരുന്നു പ്രതീക്ഷിച്ച അറ്റാദായം. അതേസമയം വരുമാനം പ്രതീക്ഷിച്ച 2.22 കോടി രൂപയേക്കാള്‍ കുറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം അനുബന്ധ സ്ഥാപനമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം
4,716 കോടി രൂപയുടെ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. 2022 ഡിസംബര്‍ പാദത്തില്‍ കമ്പനി 4,638 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.
23394 കോടി രൂപയാണ് ജിയോ നേടിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 12 ശതമാനം അധികം.






