ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

റിലയൻസ് ഇൻഡസ്ട്രീസിന് 17,265 കോടി രൂപ അറ്റാദായം

കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായം ഒൻപത് ശതമാനം ഉയർന്ന് 17,265 കോടി രൂപയിലെത്തി. മൊത്തം വരുമാനം 2.2 ലക്ഷം കോടി രൂപയിലെത്തി.

രണ്ട് പ്ളാന്റുകൾ അടച്ചിട്ടതിനാൽ ക്രൂഡോയിൽ വില്പനയിൽ നിന്നുള്ള വരുമാനം കുറഞ്ഞതാണ് റിലയൻസ് ഇൻഡസ്ട്രീസിന് കഴിഞ്ഞ പാദത്തിൽ വെല്ലുവിളി സൃഷ്ടിച്ചത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ വരുമാനമാണ് ഇതിനാൽ കമ്പനിക്ക് ലഭിച്ചത്.

എന്നാൽ റീട്ടെയിൽ, ടെലികോം എന്നിവയുടെ മികച്ച പ്രകടനത്തിലൂടെ പെട്രോകെമിക്കൽ മേഖലയിലെ തിരിച്ചടി മറികടക്കാൻ കഴിഞ്ഞുവെന്ന് റിലയൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി. അംബാനി പറഞ്ഞു.

X
Top