
റിലയന്‍സ് പവറിന്റെ ഓഹരി വില എട്ട് ദിവസം കൊണ്ട് 46.6 ശതമാനം മുന്നേറുകയും 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തുകയും ചെയ്‌തു. ഇന്ന് ഈ ഓഹരി അഞ്ച് ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 1525 കോടി രൂപ മൂല്യം വരുന്ന 48.2 കോടി ഓഹരികളും വാറന്റുകളും പ്രിഫറന്‍ഷ്യല്‍ ഇഷ്യുവായി അനുവദിക്കാനുള്ള കമ്പനി ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ് ഓഹരി വില കുതിപ്പ് തുടങ്ങിയത്.
കമ്പനിയുടെ പ്രൊമോട്ടറായ റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഓഹരി പങ്കാളിത്തം 600 കോടി രൂപ കൂടി വര്‍ധിപ്പിക്കും. ഓതം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്‌ട്രക്‌ടര്‍, സനാതന്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറി സര്‍വീസസ് തുടങ്ങിയ നിക്ഷേപകരും പ്രിഫറന്‍ഷ്യല്‍ ഇഷ്യുവില്‍ പങ്കെടുക്കും.
പ്രിഫറന്‍ഷ്യല്‍ ഇഷ്യു വഴി സമാഹരിക്കുന്ന തുക കമ്പനി സബ്‌സിഡറികളിലും സംയുക്ത സംരംഭങ്ങളിലും നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്നതിലൂടെ ബിസിനസ് പ്രവര്‍ത്തനം വിപുലീകരിക്കുന്നതതിന് വിനിയോഗിക്കും. കടം ഭാഗികമായി തിരിച്ചടക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും തുക വകയിരുത്തും.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് റിലയന്‍സ് പവര്‍ ഓഹരി വില 141.6 ശതമാനമാണ് ഉയര്‍ന്നത്. ഈ വര്‍ഷം മാത്രം 93,6 ശതമാനം മുന്നേറ്റം ഈ ഓഹരിയിലുണ്ടായി.






