
കൊച്ചി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, 2024-25 സാമ്പത്തികവർഷം സർക്കാർ ഖജനാവിലേക്ക് അടച്ചത് 2,10,269 കോടിരൂപ.
വിവിധ നികുതികള്‍, ചെലവുകള്‍, സ്പെക്‌ട്രം ഫീസ് തുടങ്ങിയവയിലൂടെയാണ് വൻതുക കമ്പനി അടച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷം 1,86,440 കോടിരൂപയായിരുന്നു റിലയൻസ് അടച്ചത്. അന്നത്തേതിനെക്കാള്‍ 12.8 ശതമാനം വർധനയാണ് ഇക്കൊല്ലമുണ്ടായിരിക്കുന്നത്.
ഇതാദ്യമായാണ് റിലയൻസ് സർക്കാരിലേക്ക് അടയ്ക്കുന്ന തുക രണ്ടുലക്ഷം കോടി കവിയുന്നത്.
2020 മുതല്‍ 2025 വരെ 10 ലക്ഷം കോടി രൂപയിലധികമാണ് റിലയൻസ് സർക്കാർ ഖജനാവിലേക്ക് അടച്ചത്.






