രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

ടെലികോം മേഖലയിൽ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും നടത്തിയത് വൻ മുന്നേറ്റം

രാജ്യത്തെ ടെലികോം മേഖലയിൽ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും വൻ മുന്നേറ്റമാണ് നടത്തുന്നത്. ട്രായിയുടെ പുതിയ കണക്കുകൾ പ്രകാരം ജനുവരിയിൽ 28 ലക്ഷം മൊബൈൽ വരിക്കാരെയാണ് ഇരു കമ്പനികൾ കൂടി നേടിയത്.

അതേസമയം വോഡഫോൺ ഐഡിയയ്ക്ക് ഏകദേശം 13.5 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെടുകയും ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ ജനുവരിയിൽ 16.58 ലക്ഷം പുതിയ വരിക്കാരെ ചേർത്ത് വിപണിയിൽ ലീഡ് ഉറപ്പിച്ചു. അതേസമയം എയർടെൽ 12.81 ലക്ഷം പുതിയ ഉപയോക്താക്കളെയും ചേർത്തു.

2023 ജനുവരി അവസാനത്തോടെ ജിയോയുടെ മൊബൈൽ വരിക്കാരുടെ എണ്ണം 42.61 കോടിയാണ്. മുൻ മാസം ഇത് 42.45 കോടി ആയിരുന്നു.

ഭാരതി എയർടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം ജനുവരിയിൽ 36.88 കോടിയായി ഉയർന്നു. എന്നാൽ ഇതിനെല്ലാം വിപരീതമായി, വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയ്ക്ക് ജനുവരിയിൽ 13.59 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ വിയുടെ ജനുവരിയിലെ മൊത്തം വരിക്കാരുടെ എണ്ണം 23.99 കോടിയായി.

ട്രായി ഡേറ്റ അനുസരിച്ച്, 2023 ജനുവരി അവസാനത്തോടെ 0.84 ശതമാനം പ്രതിമാസ വളർച്ചയോടെ മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 83.91 കോടിയായി വർധിച്ചു. 2023 ജനുവരി അവസാനത്തോടെ 98.39 ശതമാനത്തിലധികം വിപണി വിഹിതവും നേടിയത് അഞ്ച് ടെലികോം കമ്പനികളാണ്.

റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (43.4 കോടി), ഭാരതി എയർടെൽ (23.74 കോടി), വോഡഫോൺ ഐഡിയ (12.5 കോടി), ബിഎസ്എൻഎൽ (2.7 കോടി) എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്നത്.

2023 ജനുവരിയിലെ കണക്കനുസരിച്ച്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (7.84 ദശലക്ഷം), ഭാരതി എയർടെൽ (5.85 ദശലക്ഷം), ബിഎസ്എൻഎൽ (4.18 ദശലക്ഷം), ആട്രിയ കൺവെർജൻസ് ടെക്നോളജീസ് (2.14 ദശലക്ഷം), ഹാത്ത്വേ കേബിൾ ആൻഡ് ഡേറ്റാകോം (1.13 ദശലക്ഷം) എന്നിവയാണ് വയർഡ് ബ്രോഡ്ബാൻഡ് സേവന ദാതാക്കൾ.

മൊത്തം വയർലെസ് വരിക്കാർ 2022 ഡിസംബർ അവസാനത്തിലെ 114.29 കോടിയിൽ നിന്ന് 0.01 ശതമാനം ഉയർന്ന് ജനുവരി അവസാനത്തോടെ 114.3 കോടിയായി കൂടി.

നഗര, ഗ്രാമീണ വയർലെസ് സബ്‌സ്‌ക്രിപ്‌ഷന്റെ പ്രതിമാസ വളർച്ചാ നിരക്ക് യഥാക്രമം 0.02 ശതമാനവും 0.00 ശതമാനവുമാണ്.

X
Top