ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രികർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്

എക്കാലത്തേയും ഉയര്‍ന്ന കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ്


മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 2026 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച തുടക്കം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ എക്കാലത്തെയും ഉയര്‍ന്ന ഏകീകൃത ത്രൈമാസ ഇബിറ്റയും അറ്റാദായവും റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്പനിയ്ക്ക് സാധിച്ചു.ടെലികോം, റീട്ടെയില്‍, ഓയില്‍-ടു-കെമിക്കല്‍ ബിസിനസുകളുടെ പിന്തുണയോടെയാണ് നേട്ടം സാധ്യമായത്.

ജൂണ്‍ പാദ വരുമാന റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍:
1. 2025 ജൂണില്‍ അവസാനിച്ച പാദത്തില്‍ ലാഭം 30,783 കോടി രൂപയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 76.5 ശതമാനം വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 17,445 കോടി രൂപയായിരുന്നു ലാഭം. ലിസ്റ്റഡ് ഇന്‍വെസ്റ്റ്്‌മെന്റിന്റെ വില്‍പന കിഴിച്ചുള്ള ലാഭത്തില്‍ 25 ശതമാനമാണ് വര്‍ധന.

2. ടെലികോം-റീട്ടെയില്‍-ടു-ഓയില്‍ മേജര്‍ 2.73 ലക്ഷം കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.57 ലക്ഷം കോടി രൂപയായിരുന്നു. ജിയോ പ്ലാറ്റ്ഫോം, റിലയന്‍സ് റീട്ടെയില്‍ എന്നിവ ഇരട്ട അക്ക വളര്‍ച്ച കാണിച്ചു.

3. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ഇബിറ്റ (പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) 35.7 ശതമാനം വാര്‍ഷിക വര്‍ധനവാണ് രേഖപ്പെടുത്തിയത്. 58,024 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ ഇബിറ്റ. ടെലികോം, റീട്ടെയില്‍, ഓയില്‍-ടു-കെമിക്കല്‍സ് (O2C) വിഭാഗങ്ങളിലെ ഇരട്ട അക്ക വളര്‍ച്ച തുണയായി.

4. ഇബിറ്റ മാര്‍ജിന്‍ 400 ബേസിസ് പോയിന്റുയര്‍ന്ന് 21.2 ശതമാനമായിട്ടുണ്ട്. ജിയോ പ്ലാറ്റ്ഫോമുകള്‍ (JPL), O2C എന്നിവ മാര്‍ജിനില്‍ മൂന്നക്ക വളര്‍ച്ചയാണ് കൈവരിച്ചത്.

5. ജിയോ: 2025 ജൂണില്‍ അവസാനിച്ച പാദത്തില്‍ ജെപിഎല്‍ (ജിയോ പ്ലാറ്റ്‌ഫോമുകള്‍) 41,054 കോടി രൂപയുടെ വരുമാനം റിപ്പോര്‍ട്ട് ചെയ്തു. അറ്റാദായം 24.9 ശതമാനം വര്‍ദ്ധിച്ച് 7,110 കോടി രൂപയായപ്പോള്‍ ഇബിറ്റ 23.9 ശതമാനം വര്‍ദ്ധിച്ച് 18,135 കോടി രൂപ. മാര്‍ജിന്‍ 51.8 ശതമാനം.ഈ പാദത്തില്‍ വരിക്കാരുടേയും ഹോം കണക്ഷനുകളുടേയും എണ്ണം യഥാക്രമം 20 കോടിയും 2 കോടിയും മറികടന്നു. ജിയോ എയര്‍ഫൈബര്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ എഫ്ഡബ്ല്യുഎ സേവന ദാതാവാണ്, 74 ലക്ഷം വരിക്കാരുടെ അടിത്തറയാണ് സേവനത്തിനുള്ളത്. 99 ലക്ഷം സബ്സ്‌ക്രൈബര്‍മാരെ അധികം ചേര്‍ത്തപ്പോള്‍ എആര്‍പിയു (ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം). 208.8 രൂപയായി. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത് 181.7 രൂപയായിരുന്നു.ഡാറ്റാ ട്രാഫിക്ക് 54.7 ബില്യണ്‍ ജിബിയാണ്. 24 ശതമാനം വാര്‍ഷിക വളര്‍ച്ച.

6.റിലയന്‍സ് റീട്ടെയില്‍: റീട്ടെയില്‍ വിഭാഗം കഴിഞ്ഞപാദത്തില്‍ 388 പുതിയ സ്റ്റോറുകളാണ് തുറന്നത്. ഇതോടെ മൊത്തം സ്റ്റോറുകളുടെ എണ്ണം 19,592 ആയി.
റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സിന്റെ അറ്റാദായം 3,267 കോടി രൂപയും വരുമാനം 84,171 കോടി രൂപയുമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 33.2 ശതമാനവും 11.3 ശതമാനവും വളര്‍ച്ച. ഇബിറ്റ 12.7 ശതമാനം വര്‍ധിച്ച് 6381 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 20 ബേസിസ് പോയിന്റുയര്‍ന്ന് 8.7 ശതമാനം.

7. ഓയില്‍-ടു-കെമിക്കല്‍സ്: ഇബിറ്റ 10.8 ശതമാനം വര്‍ദ്ധിച്ച് 14511 കോടി രൂപ. ഇബിറ്റ മാര്‍ജിന്‍ 110 ബേസിസ് പോയിന്റുയര്‍ന്ന് 9.4 ശതമാനം. അതേസമയം ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവും ആസൂത്രിതമായ അടച്ചുപൂട്ടലും കാരണം വരുമാനം 1.5 ശതമാനം കുറഞ്ഞ് 1.55 ലക്ഷം കോടി രൂപയായി. എന്നിരുന്നാലും, ജിയോ-ബിപി നെറ്റ്വര്‍ക്ക് വഴി ആഭ്യന്തരമായി ഗതാഗത ഇന്ധനങ്ങള്‍ കൂടുതലായി ഉപയോഗിച്ചത് വരുമാനത്തെ സഹായിച്ചു.

8. ഓയില്‍ ആന്റ് ഗ്യാസ്: വരുമാനം 1.2 ശതമാനം ഇടിഞ്ഞ് 6103 കോടി രൂപ. ഇബിറ്റ 4.1 ശതമാനം കുറഞ്ഞ് 4996 കോടി രൂപയും മാര്‍ജിന്‍ 240 ബിപിഎസ് കുറഞ്ഞ് 81.9 ശതമാനവും

9. ജിയോ സ്റ്റാര്‍: ജിയോ സ്റ്റാര്‍ 11,222 കോടി രൂപ വരുമാനവും 1017 കോടി രൂപ ഇബിറ്റയും 581 കോടി രൂപ ലാഭവും രേഖപ്പടുത്തി. ഐപിഎല്‍ സീസണും ടിവി, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയുമാണ് തുണയായത്.

10. കാപക്‌സ്: കമ്പനിയുടെ മൂലധന ചെലവ് 28785 കോടി രൂപയില്‍ നിന്നും 29875 കോടി രൂപയായി ഉയര്‍ന്നു

11. പണവും കടവും:2025 ജൂണ്‍ അവസാനത്തോടെ പണവും പണത്തിന് തുല്യവുമായ ആസ്തികളും 2.2 ലക്ഷം കോടി രൂപയുടേതായി. 2024 ജൂണില്‍ അവസാനിച്ച മൂന്ന് മാസ കാലയളവില്‍ ഇത് 1.92 ലക്ഷം കോടി രൂപയായിരുന്നു. ജൂണ്‍ പാദത്തിന്റെ അവസാനത്തില്‍ കടം കുടിശ്ശിക 3.38 ലക്ഷം കോടി രൂപയാണ്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത് 3.05 ലക്ഷം കോടി രൂപയായിരുന്നസ്ഥാനത്താണിത്.

X
Top