ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

ചാറ്റ് ജിപിടി മാതൃകയിലുള്ള സേവനവുമായി റിലയന്‍സ്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തില്‍ ഭാരത് ജിപിടി ഗ്രൂപ്പ് മാര്‍ച്ച് മാസം ചാറ്റ് ജിപിടി മാതൃകയിലുള്ള സേവനം ആരംഭിക്കുന്നു.

രാജ്യത്തെ മുന്‍നിര എന്‍ജിനീയറിംഗ് കോളേജുകളുടെ പിന്തുണ ഈ ഉദ്യമത്തിന് ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ പിന്തുണയോടെ ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയടക്കം എട്ട് യൂണിവേഴ്‌സിറ്റികളുടെ സഹകരണത്തോടെയാണു മോഡല്‍ വികസിപ്പിക്കുന്നത്.

ആരോഗ്യ പരിപാലനം, ഭരണം, സാമ്പത്തിക സേവനങ്ങള്‍, വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളിലായി 11 പ്രാദേശിക ഭാഷകളില്‍ ഈ മോഡല്‍ പ്രവര്‍ത്തിക്കും.

‘ഹനൂമാന്‍’ എന്നാണ് മോഡലിന് പേര് നല്‍കിയിരിക്കുന്നത്.

X
Top