
മുംബൈ: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 14 പ്രഖ്യാപിച്ചിരിക്കയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഓഗസ്റ്റ് 29 ന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന് ഒരാഴ്ചയ്ക്ക് ശേഷം വിതരണം നടക്കും. ഓഹരിയൊന്നിന് 5.50 രൂപയാണ് ലാഭവിഹിതം.
2026 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ റെക്കോര്‍ഡ് കണ്‍സോളിഡേറ്റഡ് അറ്റാദായമായ 30783 കോടി രൂപ രേഖപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. വരുമാനം 2.57 ലക്ഷം കോടി രൂപയില്‍ നിന്നും 2.73 ലക്ഷം കോടി രൂപയായി.
എബിറ്റ 35.7 ശതമാനം ഉയര്‍ന്ന് 58024 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 400 ബേസ്സ് പോയിന്റുയര്‍ന്ന് 21.2 ശതമാനം.
2025 ജൂണില്‍ അവസാനിച്ച പാദത്തില്‍ ജെപിഎല്‍ (ജിയോ പ്ലാറ്റ്ഫോമുകള്‍) 41,054 കോടി രൂപയുടെ വരുമാനം റിപ്പോര്‍ട്ട് ചെയ്തു. അറ്റാദായം 24.9 ശതമാനം വര്‍ദ്ധിച്ച് 7,110 കോടി രൂപയായപ്പോള്‍ ഇബിറ്റ 23.9 ശതമാനം വര്‍ദ്ധിച്ച് 18,135 കോടി രൂപ. മാര്‍ജിന്‍ 51.8 ശതമാനം.