സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഒരു ദശലക്ഷം ഡോളര്‍ ഇന്‍ഷുറന്‍സ് കവറേജുമായ് റിലയന്‍സ് ജനറൽ

മുംബൈ: റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി (ആര്‍ജിഐസിഎല്‍)’റിലയന്‍സ് ഹെല്‍ത്ത് ഗ്ലോബല്‍’ അവതരിപ്പിച്ചു. ഇന്ത്യക്കാര്‍ക്ക് ആഗോള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പോളിസി സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയ്ക്കുള്ളില്‍ മാത്രമല്ല, ലോകമെമ്പാടും അതിന്റെ സംരക്ഷണം വ്യാപിപ്പിക്കുന്നു.

ക്യാന്‍സര്‍, ബൈപാസ് സര്‍ജറി തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ചികിത്സയ്ക്കുള്ള വിദേശ ചെലവുകള്‍ പോളിസി വഹിക്കും. യാത്ര, താമസം, എന്‍ഡ്-ടു-എന്‍ഡ് വിസ, സഹായ സേവനങ്ങള്‍ എന്നിവയും ഇത് ഉള്‍ക്കൊള്ളുന്നു.

എമര്‍ജന്‍സി ക്യാഷ് പോലുള്ള അടിയന്തര സാഹചര്യങ്ങളും ഇത് ഉള്‍ക്കൊള്ളുന്നു. കൂടാതെ ഒരു ദശലക്ഷം ഡോളര്‍ വരെയുള്ള ഇന്‍ഷുറന്‍സ് കവറേജിന് പുറമെയാണിതെന്നും കമ്പനി പറയുന്നു.

നിരവധി ആനുകൂല്യങ്ങള്‍
മുറി വാടകയ്ക്ക് നിയന്ത്രണങ്ങളില്ലാതെ എയര്‍ ആംബുലന്‍സ് മുതല്‍ അവയവ ദാതാക്കളുടെ ചെലവുകള്‍ വരെയുള്ള ആനുകൂല്യങ്ങളും പുതിയ ഉല്‍പ്പന്നം വാഗ്ദാനം ചെയ്യുന്നു.

‘ഇന്ത്യ ആഗോളവല്‍ക്കരിക്കപ്പെടുകയും ധാരാളം ഇന്ത്യക്കാര്‍ ജോലിയ്ക്കോ വിനോദത്തിനോ വേണ്ടി വിദേശയാത്രകള്‍ തുടരുന്നതിനാല്‍ ഇന്ത്യയ്ക്കും വിദേശത്തിനും വെവ്വേറെ ഒന്നിലധികം പോളിസികള്‍ വാങ്ങുന്നത് നീക്കം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്,” റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് സിഇഒ രാകേഷ് ജെയിന്‍ പറഞ്ഞു.

റിലയന്‍സ് ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നാണ്.

മോട്ടോര്‍ ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, ഹോം ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

X
Top