
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ എന്നീ രണ്ട് ലിസ്റ്റുചെയ്ത അനില്‍ അംബാനി ഗ്രൂപ്പ് കമ്പനികള്‍ റിലയന്‍സ് കമ്മേഴ്‌സ്യല്‍ ഫിനാന്‍സില്‍ നിന്ന് 1043 കോടി രൂപ സമാഹരിക്കുന്നു. ഇതിനായി ഇരു കമ്പനികളും കമ്മേഴ്‌സ്യല്‍ ഫിനാന്‍സിന് മുന്‍ഗണന ഓഹരികള്‍ അനുവദിക്കും. നില്‍ അംബാനി കമ്പനിയായ റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സിനെ
കഴിഞ്ഞ ഒക്ടോബറില്‍ ഔഥം ഏറ്റെടുത്തിരുന്നു.
കോടതിക്ക് പുറത്തുള്ള കടം പരിഹരിക്കല്‍ പ്രക്രിയയുടെ ഭാഗമായിട്ടായിരുന്നു ഏറ്റെടുക്കല്‍. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ 891 കോടി രൂപയും റിലയന്‍സ് പവറില്‍ 152 കോടി രൂപയുമാണ് റിലയന്‍സ് കമ്മേര്‍ഷ്യല്‍ നിക്ഷേപിക്കുക. ഇടപാടിന് ശേഷം, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ 11% ഓഹരിയും റിലയന്‍സ് പവറില്‍ 2% ഓഹരിയും റിലയന്‍സ് കമ്മേഴ്‌സ്യലിനുണ്ടാകും.
റിലയന്‍സ് കമ്മേര്‍ഷ്യല്‍ ഫിനാന്‍സ് റിലയന്‍സ് ഹോം ഫിനാന്‍സിന്റെ അനുബന്ധശാഖയാണ്. പാപ്പരത്വ പ്രക്രിയയിലൂടെ കടന്നുപോകുന്ന റിലയന്‍സ് കാപിറ്റലിന്റെ ഭാഗമാണ് കമ്പനികള്‍. റിലയന്‍സ് കമ്മേര്‍ഷ്യല്‍ ഫിനാന്‍സും റിലയന്‍സ് ഹോം ഫിനാന്‍സും നല്‍കിയ വായ്പകള്‍ക്കുള്ള ഗ്യാരണ്ടി ഓഹരികളിലുള്‍പ്പെടും.
റിലയന്‍സ് കമ്മേര്‍ഷ്യലിന്റെ പുതിയ ഉടമയായ ഔഥം ഈ ഗ്യാരണ്ടികള്‍ ഏറ്റെടുക്കാനൊരുങ്ങുകയാണ്. എന്നാല്‍ ബാധ്യതകള്‍ ഓഹരികളിലേയ്ക്ക് മാറ്റാമെന്ന വ്യവസ്ഥയാണ് റിലയന്‍സ് ഇന്‍ഫ്രാ, റിലയന്‍സ് പവര്‍ കമ്പനികള്‍ നല്‍കിയത്. ഗ്യാരണ്ടികള്‍ ഉള്‍പ്പെടുയുള്ള മുന്‍ഗണന ഓഹരികളാണ് അനില്‍ അംബാനി കമ്പനികള്‍ ഔഥത്തിന് കൈമാറുക.