ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

10,000 രൂപ 10 വര്‍ഷത്തില്‍ 3.5 ലക്ഷം രൂപയാക്കിയ ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: 10 വര്‍ഷത്തില്‍ 3500 ശതമാനം ഉയര്‍ന്ന ഓഹരിയാണ് എസ്‌ക്കോര്‍ട്ട്സ് ക്യുബോര്‍ട്ടയുടേത്. അതായത് ഒരു ദശകം മുന്‍പ് ഓഹരിയില്‍ 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 3.5 ലക്ഷം രൂപയാകുമായിരുന്നു. 3 വര്‍ഷത്തില്‍ 182 ശതമാനവും നേട്ടമുണ്ടാക്കി.

്ട്രാക്ടറുകള്‍ ഉള്‍പ്പടെയുള്ള കാര്‍ഷിക,,നിര്‍മ്മാണ, റെയില്‍വേ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഇത്. വിപണി മൂല്യം 314000 കോടി രൂപ.

എക്സ്ചേഞ്ചുകളില്‍ ലഭ്യമായ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, എക്സ്‌കോര്‍ട്ട്സ് കുബോട്ട പ്രമോട്ടര്‍മാര്‍ക്ക് 67.64% ഓഹരികള്‍ സ്വന്തമാണ്. 30.40% പൊതു ഓഹരിയുടമകള്‍ കൈവശം വയ്ക്കുമ്പോള്‍ അതില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 8.13 ശതമാനവും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് 5.19 ശതമാനവും ഓഹരികളുണ്ട്.

1.62 ശതമാനം ഓഹരികളുള്ള രേഖ ജുന്‍ജുന്‍വാലയാണ് കമ്പനിയെ പിന്തുണയ്ക്കുന്ന പ്രധാന വ്യക്തി. 6 ശതമാനം ഉയരത്തില്‍ 3020 രൂപയാണ് എംകെയ് ഗ്ലോബല്‍ കമ്പനി ഓഹരിയ്ക്ക് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം ട്രാക്ടര്‍ വില്‍പന മിതമാകുമെന്ന് അവര്‍ അറിയിക്കുന്നു.

X
Top