8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

നിക്ഷേപക ശ്രദ്ധ നേടി ജുന്‍ജുന്‍വാല,കച്ചോലിയ,അഗര്‍വാള്‍ പോര്‍ട്ട്ഫോളിയോ ഓഹരി

മുംബൈ: ജൂലൈ 7 ന് എക്സ് ഡിവിഡന്റ് ട്രേഡ് നടത്തുന്ന ഓഹരിയാണ് രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേഴ്സിന്റേത്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലഭാഹവിതം. പ്രമുഖ നിക്ഷേപകരായ രേഖ ജുന്‍ജുന്‍വാലയുടേയും ആശിഷ് കച്ചോലിയയുടേയും മുകുല്‍ മഹാവീര്‍ അഗര്‍വാളിന്റെയും പോര്‍ട്ട്ഫോളിയോയെ അലങ്കരിക്കുന്ന സ്റ്റോക്കാണിത്.

ഏറ്റവും പുതിയ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം രേഖ ജുന്‍ജുന്‍വാല കമ്പനിയുടെ 5.23 ശതമാനം പങ്കാളിത്തം അഥവ 6 ലക്ഷം ഓഹരികള്‍ കൈയ്യാളുന്നു. ആശിഷ് കച്ചോലിയയ്ക്ക് കമ്പനിയില്‍ 2.02 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. കൈവശമുള്ള ഓഹരികളുടെ എണ്ണം 2,31,683.

അഗര്‍വാളിന് 1.55 ശതമാനം പങ്കാളിത്തം അഥവാ 178074 എണ്ണം ഓഹരികളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കമ്പനി ഓഹരി 111 ശതമാനം ഉയര്‍ച്ച കൈവരിച്ചു.3 വര്‍ഷത്തെ നേട്ടം 859.33 ശതമാനം.

X
Top