ബാങ്ക് ഓഫ് ഇന്ത്യ ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിച്ചുഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ 10 വർഷത്തെ പരിവർത്തന പരിഷ്കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി മോദിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു2047ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പിയൂഷ് ഗോയൽ2.5 ദശലക്ഷം ടൺ എഫ്‌സിഐ ഗോതമ്പ് അധികമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഭക്ഷ്യ സെക്രട്ടറി

കരട് ഭക്ഷ്യ നയത്തിനെതിരെ പോഷകാഹാര പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: പായ്ക്ക് ചെയ്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ലേബലിംഗില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ഭക്ഷ്യ സുരക്ഷാ റെഗുലേറ്റര്‍. അതേസമയം പോഷകാഹാര പ്രവര്‍ത്തകര്‍ ‘ശാസ്ത്രീയവും ആരോഗ്യ സൗഹൃദവുമായ’ ഒരു പരിഷ്‌കരിച്ച നയത്തിനായുള്ള ആവശ്യത്തിലാണ്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഭക്ഷ്യ ഉത്പന്ന ഹെല്‍ത്ത് സ്റ്റാര്‍ റേറ്റിംഗിനായുള്ള (എച്ച്എസ്ആര്‍) കരട് ചട്ടങ്ങള്‍ ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു.

ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ തോത് അടിസ്ഥാനമാക്കി ഒന്ന് മുതല്‍ അഞ്ച് സ്റ്റാര്‍ വരെ നല്‍കുകയും പാക്കിന് പുറത്ത് റേറ്റിംഗ് പതിപ്പിക്കുകയും വേണമെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ വിവിധ പങ്കാളികളില്‍ നിന്ന് അഭിപ്രായവും തേടി. അതേസമയം കരടില്‍ സമൂലമാറ്റം ആവശ്യപ്പെടുകയാണ് ഭക്ഷ്യ ആക്ടിവിസ്റ്റുകള്‍.

അല്ലാത്തപക്ഷം ഭക്ഷ്യ സുരക്ഷ യാഥാര്‍ത്ഥ്യമാകില്ലെന്ന് അവര്‍ പറയുന്നു. മുന്നറിയിപ്പുകള്‍ ചിത്രങ്ങള്‍ സഹിതം ആലേഖനം ചെയ്യണമെന്ന് ദേശീയ സംഘടനയായ ന്യൂട്രീഷന്‍ അഡ്വക്കസി ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് (എന്‍.എ.പി.ഐ) ആവശ്യപ്പെട്ടു. കുറഞ്ഞ ആരോഗ്യകരം തൊട്ട് ആരോഗ്യകരമായത് എന്ന റേറ്റിംഗ് തെറ്റാണെന്ന് പൊതുജനാരോഗ്യ പ്രൊഫഷണലും നാപി അംഗവുമായ വന്ദന പ്രസാദ് പറയുന്നു.

റേറ്റിംഗിന് പകരം മുന്നറിയിപ്പുകളാണ് വേണ്ടത്. നിലവിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം പഞ്ചസാര സോഡയും പാക്കേജ്ഡ് ചിപ്‌സും ഒരു പരിധിവരെ ആരോഗ്യകരമാകും. മികച്ച റേറ്റിംഗ് ലഭിക്കും എന്നതിനാല്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ബ്രാന്റുകള്‍ നേരിയ തോതില്‍ ഫൈബര്‍ ചേര്‍ത്ത് ഉത്പന്നങ്ങള്‍ പുറത്തിറക്കുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്യും.

എഫ്എസ്എസ്എഐ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഹമ്മദാബാദിന്റെ സഹായത്തോടെയാണ് കരട് ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. അതും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. മറ്റ് നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിലാണ് പോഷകാഹാര പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം.

X
Top