അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഐടി-ഐടി-ബിപിഎം മേഖലയിലെ ഇന്ത്യയിലെ മികച്ച100 തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ്

. 2024 നവംബര്‍ മുതല്‍ 2025 നവംബര്‍ വരെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കമ്പനിക്ക് ജിപിടിഡബ്ല്യു സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഇന്നൊവേഷന്‍ സാങ്കേതികവിദ്യ സേവന ദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് വീണ്ടും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം. ആഗോള തൊഴില്‍ സംസ്കാരത്തെക്കുറിച്ചുള്ള അതോറിറ്റിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് (ജിപിടിഡബ്ല്യു) ഇന്ത്യ തിരഞ്ഞെടുത്ത ഐടി-ഐടി-ബിപിഎം മേഖലയില്‍ 2025 ലെ ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളിലാണ് റിഫ്ളക്ഷന്‍സ് ഉള്‍പ്പെട്ടിട്ടുള്ളത്. ജിപിടിഡബ്ല്യുവിന്‍റെ സര്‍വെ ഉപകരണങ്ങളായ ട്രസ്റ്റ് ഇന്‍ഡക്സിലും കള്‍ച്ചര്‍ ഓഡിറ്റിലും കമ്പനിക്ക് ലഭിച്ച സ്കോറിനെ അടിസ്ഥാനമാക്കിയാണ് അംഗീകാരം. ഐടി- ഐടി- ബിപിഎം മേഖലയിലെ 551 സ്ഥാപനങ്ങളാണ് ഈ വര്‍ഷം അംഗീകാരത്തിന് പരിഗണിക്കപ്പെട്ടത്.

2024 നവംബര്‍ മുതല്‍ 2025 നവംബര്‍ വരെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കമ്പനിക്ക് ജിപിടിഡബ്ല്യു സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കൂടാതെ  ജിപിടിഡബ്ല്യു തിരഞ്ഞെടുത്ത രാജ്യത്തെ മികച്ച 50 ഇടത്തരം സ്ഥാപനങ്ങളില്‍ 39-ാം സ്ഥാനം, 2025 ല്‍ മില്ലേനിയല്‍സിനായുള്ള ഇന്ത്യയിലെ മികച്ച 50 തൊഴിലിടങ്ങള്‍, 2025 ല്‍ സ്ത്രീകളുടെ ഇന്ത്യയിലെ മികച്ച 50 തൊഴിലിടങ്ങള്‍ (രണ്ടും മിഡ്-സൈസ്) എന്നിവയിലും റിഫ്ളക്ഷന്‍സ് ഇടം നേടി. 2025-ലെ ഐടി-ഐടി-ബിപിഎം ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളില്‍ ഉള്‍പ്പെട്ടത് റിഫ്ളക്ഷന്‍സിന്‍റെ മികച്ച തൊഴിലിട സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്‍റെ പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ മേധാവി ഉഷ ചിറയില്‍ പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, വൈവിധ്യപൂര്‍ണമായ ഒരു തൊഴില്‍സംസ്കാരം വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയെ ഈ അംഗീകാരം ശക്തിപ്പെടുത്തുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

ജിപിടിഡബ്ല്യുവിന്‍റെ സര്‍വേ ഉപകരണമായ ട്രസ്റ്റ് ഇന്‍ഡക്സ് സര്‍വെ ഫീഡ്ബാക്കിലൂടെ ജീവനക്കാരുടെ അനുഭവത്തിന്‍റെയും കള്‍ച്ചര്‍ ഓഡിറ്റ് ജീവനക്കാരുടെ അനുഭവത്തെ രൂപപ്പെടുത്തുന്ന രീതികളുടെയും പ്രോഗ്രാമുകളുടെയും ഗുണനിലവാരവും വിലയിരുത്തുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ സാങ്കേതിക നവീകരണത്തില്‍ പങ്കാളിയാകുന്ന എഐ അധിഷ്ഠിത നൂതന ഡിജിറ്റല്‍ എഞ്ചിനീയറിംഗ് കമ്പനിയാണ് 2008-ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, എഐ, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ആഗോള സാങ്കേതിക സേവന ദാതാവാണിത്. ആഗോളതലത്തിലുള്ള ഐഎസ്ഒ 9001:2015, ഐഎസ്ഒ 27001:2022, പിസിഐ ഡിഎസ്എസ്, എസ്ഒസി 2 ടൈപ്പ് 2 സര്‍ട്ടിഫിക്കേഷനുകള്‍ കമ്പനി നേടിയിട്ടുണ്ട്. സുവ്യക്തമായ തൊഴിലാളി പ്രതികരണം, തത്സമയ വിവരശേഖരണം എന്നിവയിലൂടെ ആഗോളതലത്തില്‍ ഏറെ വിശ്വാസ്യതയുള്ള പ്രസ്ഥാനമാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്.

X
Top