ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

സിംഗുലാരിയവുമായി കൈകോര്‍ത്ത് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്നൊവേഷന്‍ ടെക്നോളജി സേവനദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ബെംഗളൂരു ആസ്ഥാനമായുള്ള എഐ ഫസ്റ്റ് പ്ലാറ്റ് ഫോമായ സിംഗുലാരിയം ടെക്നോളജീസുമായി സഹകരിക്കുന്നു. ഇതിലൂടെ സിംഗുലാരിയം വികസിപ്പിച്ച ഹൈബ്രിഡ് മോഡല്‍ പ്രയോജനപ്പെടുത്തി റിഫ്ളക്ഷന്‍സ് എഐ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ആഗോള ക്ലയന്‍റുകള്‍ക്ക് അതിന്‍റെ ഫലങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.

കൂടുതല്‍ വേഗത്തിലും കൃത്യവുമായ പരിഹാരങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്നതാണ് നേട്ടം. സിംഗുലാരിയത്തിന്‍റെ സര്‍വീസ് ആസ് സോഫ്റ്റ്‌വെയറിന്‍റെ സഹായത്തോടെ എഐ ഉപയോഗിച്ച് റിഫ്ളക്ഷന്‍സിന് തങ്ങളുടെ ഉപഭോക്താക്കളുടെ ബിസിനസ് പ്രക്രിയകള്‍ ലളിതവും കാര്യക്ഷമവുമാക്കാനാകും. സിംഗുലാരിയത്തിന്‍റെ വൈവിധ്യമാര്‍ന്ന പ്ലാറ്റ് ഫോമിലൂടെ എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തങ്ങളുടെ ഉപഭോക്താക്കളുടെ ബിസിനസ് പ്രക്രിയ നവീകരിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് റിഫ്ളക്ഷന്‍ ഇന്‍ഫോ സിസ്റ്റംസിന്‍റെ ഇഎംഇഎ, ഏഷ്യ-പസഫിക് മേഖലകളുടെ ബിസിനസ് മേധാവി അനി മേനോന്‍ പറഞ്ഞു.

ആഗോള വിപണികളിലേക്ക് എത്തുന്നതിനും തങ്ങളുടെ ഉപഭോക്താക്കളുടെ സങ്കീര്‍ണ്ണമായ ബിസിനസ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും റിഫ്ളക്ഷന്‍സുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സിംഗുലാരിയം ടെക്നോളജീസ് സഹസ്ഥാപകനും ഡയറക്ടറുമായ സിദ്ധാര്‍ത്ഥ് പാര്‍ത്ഥസാരഥി വ്യക്തമാക്കി. 2008-ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ലോകത്തിലെ മുന്‍നിര ബ്രാന്‍ഡുകള്‍ക്കായി ടെക്നോളജി ട്രാന്‍സ്ഫോര്‍മേഷന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന എഐ അധിഷ്ഠിത ഡിജിറ്റല്‍ എഞ്ചിനീയറിംഗ് സ്ഥാപനമാണ്. 2013-ല്‍ സ്ഥാപിതമായ സിംഗുലാരിയം ടെക്നോളജീസ് നിര്‍മിതബുദ്ധിയുടെയും മനുഷ്യരുടെയും സംയോജിത കഴിവുകള്‍ പ്രയോജനപ്പെടുത്തി സങ്കീര്‍ണമായ ബിസിനസ് പ്രശ്നങ്ങള്‍ പരിഹരിക്കുന്ന എഐ-ഫസ്റ്റ് പ്ലാറ്റ് ഫോമാണ്.

X
Top