8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

കേരളത്തിലെ ഓണം യാത്രാ ബുക്കിംഗിൽ 40 ശതമാനം വളർച്ച നേടി റെഡ്ബസ്

കൊച്ചി: സംസ്ഥാനത്തെ ഓണം യാത്രാ ബുക്കിംഗുകളിൽ മുൻ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം വാർഷിക വളർച്ച നേടി ഓൺലൈൻ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ റെഡ്ബസ്. റെഡ്ബസിന്റെ കണക്കുകൾ പ്രകാരം ചെറിയ നഗരങ്ങളിൽ നിന്നും യുവ യാത്രക്കാരിൽ നിന്നുമാണ് കൂടുതൽ ബുക്കിംഗ് ലഭിച്ചത്. ഉത്സവ സീസണിൽ യാത്രക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ സ്വീകാര്യതയെയാണ് ഈ വളർച്ച കാണിക്കുന്നതെന്ന് റെഡ്ബസ് അധികൃതർ പറഞ്ഞു.

മൊത്തം ബുക്കിംഗുകളുടെ നാലിൽ മൂന്ന് ഭാഗത്തോളം ടയർ-3 നഗരങ്ങളിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഉത്സവ സീസണിലെ യാത്രകളിൽ ഭൂരിഭാഗവും 21-നും 30-നും ഇടയിൽ പ്രായമുള്ളവരാണെന്നും ഇത് മൊത്തം യാത്രക്കാരുടെ ഏകദേശം പകുതിയോളം വരുമെന്നും റെഡ്ബസ് പറയുന്നു. തൊട്ടുപിന്നിലായി 31-നും 40-നും ഇടയിൽ പ്രായമുള്ളവരാണ്. ഓപ്പറേറ്റർമാരുടെ കാര്യത്തിൽ,  ബുക്കിംഗുകളുടെ നാലിൽ മൂന്ന് ഭാഗവും നടത്തിയത് സ്വകാര്യ ബസുകളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ ബുക്കിംഗ് നടന്നത് എറണാകുളം – ബാംഗ്ലൂർ, കോഴിക്കോട് – ബാംഗ്ലൂർ, തൃശൂർ – ബാംഗ്ലൂർ, തിരുവനന്തപുരം – ബാംഗ്ലൂർ, കണ്ണൂർ – ബാംഗ്ലൂർ റൂട്ടുകളിലാണ്.

കുടുംബ സംഗമങ്ങൾക്കും നാട്ടിലേക്കുള്ള യാത്രകൾക്കും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേളകളിലൊന്നായ ഓണത്തിന് ഈ വർഷം യാത്രാ ബുക്കിംഗുകളിലെ 40 ശതമാനം വാർഷിക വളർച്ച, യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന മൊബിലിറ്റി ആവശ്യകതകളുടെയും റെഡ്ബസിലുള്ള അവരുടെ വർധിച്ച് വരുന്ന വിശ്വാസത്തിന്‍റെയും തെളിവാണെന്ന് റെഡ്ബസ് സിഎംഒ പല്ലവി ചോപ്ര പറഞ്ഞു.

X
Top