
സ്പെയിനിലെ ബാഴ്സലോണയിൽ നടക്കുന്ന 4YFN ഇവന്റിൽ പങ്കെടുക്കാൻ കൊച്ചി ആസ്ഥാനമായുള്ള റിക്രൂട്ട്മെന്റ് ഓട്ടോമേഷൻ സ്റ്റാർട്ടപ്പായ സാപ്പിഹയറിനെ കേരള സ്റ്റാർട്ടപ്പ് മിഷൻ തിരഞ്ഞെടുത്തു.
എംഡബ്ല്യുസി ബാഴ്സലോണ 2023 ന്റെ ഭാഗമായി ജിസിഎംഎ ആതിഥേയത്വം വഹിക്കുന്ന നാല് ദിവസത്തെ ഈ പരിപാടി ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനങ്ങളിൽ ഒന്നാണ്. ലോകമെമ്പാടുമുള്ള സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, കമ്പനികൾ, എന്നിവർക്ക് ബിസിനസ് സംരംഭങ്ങൾ സ്ഥാപിക്കുന്നതിനുള്ള വേദി നൽകുകയും അവർക്ക് വേണ്ട പിന്തുണ നൽകുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
2018ന്റെ അവസാനത്തിൽ മൂന്ന് അംഗങ്ങളുള്ള ഒരു ചെറിയ ടീമിനൊപ്പം സ്ഥാപിതമായ സാപ്പിഹയർ ഓഗ്‌മെന്റഡ് ഇന്റലിജൻസ്, മുഴുനീള റിക്രൂട്ട്മെന്റ് ഓട്ടോമേഷൻ എന്നിവയിലൂടെ ടാലന്റ് മാനേജ്മെന്റിനെ പരിവർത്തനം ചെയ്യുന്നു.
അടുത്തിടെ നടന്ന ഡിജിറ്റൽ ഇന്ത്യ 2022 അവാർഡ്‌സിൽ പ്ലാറ്റിനം പുരസ്‌കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചുരുങ്ങിയ നാലു വർഷം കൊണ്ട് മികച്ചൊരു റിക്രൂട്ട്മെന്റ് ഓട്ടോമേഷൻ പ്ലാറ്റ്ഫോം നിർമിക്കാൻ കമ്പനിക്ക് സാധിച്ചു.
കഴിഞ്ഞ വർഷം പ്ലാറ്റ്ഫോം 1.6 ദശലക്ഷത്തിലധികം ഉദ്യോഗാർഥികളുടെ റെസ്യുമെ പരിശോധിക്കുകയും ഒരു ലക്ഷത്തിലധികം റോബോട്ടിക്ക് അഭിമുഖങ്ങൾ നടത്തുകയും ചെയ്തു. അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന സർക്കാർ പദ്ധതിയുടെ പ്രധാന ടെക്നോളജി പാർട്ടണറും കൂടിയാണ് സാപ്പിഹയർ.
നെക്സ്റ്റ്-ജെൻ ആപ്ലിക്കന്റ്റ് ട്രാക്കിങ് സിസ്റ്റം (എടിഎസ്), ബഹുഭാഷാ റിക്രൂട്ടിങ് ചാറ്റ്ബോട്ട്, നിർമിത ബുദ്ധി വിലയിരുത്തലുകളുള്ള റോബോട്ടിക് വിഡിയോ അഭിമുഖങ്ങൾ തുടങ്ങിയ നിരവധി നൂതന സവിശേഷതകൾ ഉൾക്കൊള്ളുന്നതിനു പുറമെ, പ്രവചനപരവും ഡേറ്റാ അധിഷ്ഠിതവുമായ റിക്രൂട്ട്മെന്റിലൂടെ പ്രതിഭകളെ നേടാൻ ഈ പ്ലാറ്റ്ഫോം കമ്പനികളെ പ്രാപ്തമാക്കുന്നു.
സാപ്പിഹയറിന്റെ നൂതന അനലിറ്റിക്സ് ആൻഡ് റിപ്പോർട്ടിങ് മൊഡ്യൂൾ റിക്രൂട്ട്മെന്റ് ഡേറ്റയെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുകയും നിയമന പ്രക്രിയയിലുടനീളം റിക്രൂട്ടർമാർക്ക് സ്മാർട്ട് ശുപാർശകൾ നൽകുകയും ചെയ്യുന്നു. ഇതിനാൽ സാപ്പിഹയറിനെ റിക്രൂട്ടർമാരുടെ ‘സിരി’ എന്ന് വിശേഷിപ്പിക്കാവുന്നതാണ്.
റിക്രൂട്ട്മെന്റ് സാങ്കേതികവിദ്യയോടുള്ള സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ സമീപനം മികച്ച 5 എച്ച്ആർ ടെക് സ്റ്റാർട്ടപ്പുകളിൽ ഒന്നായും ഇന്ത്യയിലെ ഏറ്റവും നൂതനമായ 101 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളിൽ ഒന്നായും സ്ഥാനങ്ങൾ നേടാൻ വഴിയൊരുക്കി.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ക്ലയിന്റ് അടിത്തറയും ആഗോള സാന്നിധ്യവുമുള്ള സാപ്പിഹയർ തെക്കുകിഴക്കൻ ഏഷ്യ, ഗൽഫ്, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിലായി നാലായിരത്തിലധികം റിക്രൂട്ടർമാർക്ക് സേവനം നൽകുന്നു.
ബാഴ്സലോണയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് സാപ്പിഹയർ സഹസ്ഥാപകരായ ജ്യോതിസ് കെ. എസ്. ദീപു സേവ്യർ എന്നിവർ പറഞ്ഞു. കമ്പനിയുടെ വലുപ്പം എന്തുതന്നെയായാലും റിക്രൂട്ടർമാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർമിത ബുദ്ധിയുടെ സഹായത്തോടെ ഉള്ള റിക്രൂട്ട്മെന്റ് ഓട്ടോമേഷൻ ആണ് സാപ്പിഹയർ നൽകുന്നത്.
ഞങ്ങളെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ, ചിലർ നിക്ഷേപകരായി മാറുമ്പോൾ, കേരള സ്റ്റാർട്ടപ്പ് മിഷൻ ഞങ്ങളുടെ കഴിവുകൾ തിരിച്ചറിയുകയും ഈ ഇവന്റിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കുകയും ചെയ്തതിൽ അഭിമാനമുണ്ട്.
റിക്രൂട്ട്മെന്റ് ഓട്ടോമേഷൻ മേഖലയിൽ സാപ്പിഹയർ കൊണ്ടുവന്നിട്ടുള്ള നവീന ആശയങ്ങളും ഉപഭോക്തൃ കേന്ദ്രീകൃത സേവനകളുമാണ് ഞങ്ങളെ വ്യത്യസ്തരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.





