പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

മ്യൂച്വൽ ഫണ്ട് ആസ്തി 53.40 ലക്ഷം കോടിയായി

ന്യൂഡൽഹി: മ്യൂച്വൽ ഫണ്ട് ആസ്തിയിൽ റെക്കോർഡ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ആസ്തി 14 ലക്ഷം കോടി രൂപ ഉയർന്ന് 53.40 ലക്ഷം കോടി രൂപയിലെത്തി.

ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതും ഓഹരി വിപണിയിലെ കുതിച്ചു കയറ്റവുമാണ് കാരണം. 2020–2021 സാമ്പത്തിക വർഷത്തിനു ശേഷം മ്യൂച്വൽ ഫണ്ട് ആസ്തിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ വർധനയാണിത്.

കഴിഞ്ഞ സാമ്പത്തിക വർഷം പുതുതായി 4.46 കോടി നിക്ഷേപകരാണ് ഈ മേഖലയിൽ എത്തിയത്. ഇതോടെ മൊത്തം നിക്ഷേപകർ 17.78 കോടിയിലെത്തി. നിക്ഷേപകരിൽ 23 ശതമാനം സ്ത്രീകളാണ്.

എസ്ഐപികളിൽ ഉള്ള നിക്ഷേപം മാർച്ചിൽ 19,300 കോടിയിലെത്തി. കഴിഞ്ഞ വർഷം എസ്ഐപികളിലെ ആകെ നിക്ഷേപം 2 ലക്ഷം കോടി രൂപയാണ്.

X
Top