ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഓഹരി വാങ്ങിക്കൂട്ടുന്നു

മുംബൈ: ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മാർച്ചിൽ ഓഹരികളിൽ 45,120 കോടി രൂപ നിക്ഷേപിച്ചു. ഇത് റെക്കോർഡാണ്. സ്‌മോൾക്യാപ്, മിഡ്‌ക്യാപ് ഓഹരികളുടെ വിറ്റഴിക്കലിനും ബ്ലൂ ചിപ്പ് കമ്പനികളിലെ വലിയ ബ്ലോക്ക് ട്രേഡുകൾ നടന്നതിനും ഇടയിലാണ് ഇത്രയും നിക്ഷേപം നടന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

മ്യൂച്ചഫണ്ടുകൾക്ക് പുറമെ ഇൻഷുറൻസ് സ്ഥാപനങ്ങളും പെൻഷൻ ഫണ്ടുകളും ഉൾപ്പെടുന്ന ആഭ്യന്തര സ്ഥാപന നിക്ഷേപകരിൽ (ഡിഐഐ) നിന്നുള്ള മൊത്തത്തിലുള്ള നിക്ഷേപം 56,300 കോടി രൂപയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ എത്തിയത്. ഈ കലണ്ടർ വർഷം ഇതുവരെ മ്യൂച്ചൽ ഫണ്ടുകൾ 82,500 കോടി രൂപയുടെ ഓഹരി വാങ്ങൽ നടത്തിയിട്ടുണ്ട്.

30,900 കോടി രൂപയുടെ ഓഹരികൾ വാങ്ങിയ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരും (എഫ്‌പിഐ) മാർച്ചിൽ ഇന്ത്യൻ ഓഹരികളിൽ വൻ നിക്ഷേപം നടത്തി. മ്യൂച്ചൽ ഫണ്ടുകളിൽ നിന്നും, വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരിൽ നിന്നും അതിശക്തമായ ഫണ്ടൊഴുക്കാണ് ഇന്ത്യൻ വിപണിയിൽ മാർച്ച് മാസത്തിൽ ഉണ്ടായത്.

X
Top