പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

മ്യൂച്വൽ ഫണ്ടുകളിലേക്ക് റെക്കോർഡ് പണമൊഴുക്ക്

കൊച്ചി: ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ചെറുകിട ഉപഭോക്താക്കളുടെ നിക്ഷേപം ഫെബ്രുവരിയിൽ 23 ശതമാനം ഉയർന്ന് 26,866 കോടി രൂപയായി. കടപ്പത്രങ്ങളിലേക്കുള്ള 63,800 കോടി രൂപ കൂടി കണക്കിലെടുത്താൽ മൊത്തം 1.2 ലക്ഷം കോടി രൂപയാണ് ഫെബ്രുവരിയിൽ മ്യൂച്വൽ ഫണ്ടുകളിൽ ലഭിച്ചത്.

ഇരുപത്തിമൂന്ന് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണിത്. ജനുവരിയിൽ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ 21,780 കോടി രൂപ നിക്ഷേപമായി ലഭിച്ചിരുന്നു.

സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളിലൂടെ ഫെബ്രുവരിയിൽ (എസ്.ഐ.പി) 19,186 കോടി രൂപ വിപണിയിലെത്തിയെന്നും അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

പ്രതിമാസം ചെറിയ തുകകളായി ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന സംവിധാനമായ എസ്.ഐ.പികളിൽ പണം മുടക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് അസോസിയേഷന്റെ കണക്കുകൾ പറയുന്നു.

നിലവിൽ 8.2 കോടി അക്കൗണ്ടുകളാണ് എസ്.ഐ.പിയിലുള്ളത്. ഫെബ്രുവരിയിൽ മാത്രം 49.79 ലക്ഷം പുതിയ എസ്.ഐ.പി രജിസ്ട്രേഷനുകളാണുള്ളത്.

X
Top