തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

20 കോടി സ്മാര്‍ട്‌ഫോണുകളെന്ന നേട്ടം അതിവേഗം കൈവരിച്ച് റിയല്‍മി

സ്ഥാപിക്കപ്പെട്ടതിന് ശേഷം ഇതുവരെ 20 കോടിയിലേറെ സ്മാര്ട്ഫോണുകള് വിറ്റഴിച്ചതായി ചൈനീസ് സ്മാര്ട്ഫോണ് നിര്മാതാക്കളായ റിയല്മി. 2018ല് തുടക്കമിട്ട കമ്പനിയുടെ ഭൂരിഭാഗം സ്മാര്ട്ഫോണുകളും ചൈനയ്ക്ക് പുറത്തുള്ള വിപണികളിലാണ് വിറ്റഴിച്ചിട്ടുള്ളത്. ആഗോള തലത്തില് ഈ നേട്ടം അതിവേഗം കൈവരിക്കുന്ന അഞ്ചാമത്തെ സ്മാര്ട്ഫോണ് ബ്രാന്ഡാണ് റിയല്മി.

ഓപ്പോ, വിവോ തുടങ്ങിയ ബ്രാന്ഡുകളുടെ ഉടമയായ ബിബികെ ഇലക്ട്രോണിക്സിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്ഡാണ് റിയല്മി.

വിവോ, വാവേ, സാംസങ്, ആപ്പിള് തുടങ്ങിയ കമ്പനികളാണ് അതിവേഗം 20 കോടി സ്മാര്ട്ഫോണുകള് വിറ്റഴിച്ചു എന്ന നേട്ടം കൈവരിച്ചത്. എന്നാല് ഇതുവരെ ആഗോളതലത്തില് 14 കമ്പനികള് 20 കോടിയിലേറെ സ്മാര്ട്ഫോണുകള് വിറ്റഴിച്ചിട്ടുണ്ട്.

ആഗോള തലത്തില് 700ല് ഏറെ സ്മാര്ട്ഫോണ് ബ്രാന്ഡുകള് ഉള്ളപ്പോഴാണ് ഞങ്ങള് നിലവില് വരുന്നത്. കഴിഞ്ഞ അഞ്ച് വര്ഷം കൊണ്ട് ലോകത്തെ 10 മുന് നിര ബ്രാന്ഡുകളിലൊന്നായി മാറാന് സാധിച്ചതില് അഭിമാനമുണ്ട്. റിയല്മി ചീഫ് മാര്ക്കറ്റിങ് ഓഫീസര് ഷു ക്വി പറഞ്ഞു.

റിയല്മി പ്രീമിയം സ്മാര്ട്ഫോണുകള് പുറത്തിറക്കാന് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. റിയല്മി ജിടി 5 പ്രോ എന്ന സ്മാര്ട്ഫോണ് താമസിയാതെ പുറത്തിറക്കും.

ക്വാല്കോമിന്റെ ശക്തിയേറിയ സ്നാപ്ഡ്രാഗണ് 8 ജെന് 3 ചിപ്പ് സെറ്റും, ലൈറ്റിയ ക്യാമറ സെന്സറും ഉള്പ്പടെ ആയിരിക്കും ഫോണ് എത്തുക.

X
Top