എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിഞ്ഞു

മുംബൈ: റിയല്‍ എസ്‌റ്റേറ്റ് സൂചിക തിങ്കളാഴ്ച നാല് ശതമാനത്തോളം ഇടിവ് നേരിട്ടു. ഇത് തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സൂചിക തകര്‍ച്ച നേരിടുന്നത്.

കമ്പനികളുടെ മോശം ഒന്നാംപാദ പ്രകടനവും ടിസിഎസിലെ പിരിച്ചുവിടലുമാണ് മേഖലയെ ബാധിച്ചത്. മാക്രോടെക്ക് ഡെവലപ്പേഴ്‌സാണ്(ലോധ) കനത്ത ഇടിവ് നേരിട്ടത്. 6 ശതമാനം.

കമ്പനി ശനിയാഴ്ച 674.7 കോടി രൂപ ഒന്നാംപാദ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 42 ശതമാനം അധികമാണ്. അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായം 27 ശതമാനം ഇടിഞ്ഞു.

കമ്പനിയുടെ പ്രവര്‍ത്തന വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 23 ശതമാനം ഉയര്‍ന്ന് 3419.7 കോടി രൂപയായിട്ടുണ്ട്. അതേസമയം മുന്‍പാദത്തെ അപേക്ഷിച്ച് 17 ശതമാനം ഇടിവ്.

പ്രസ്റ്റീജ് റിയല്‍ എസ്റ്റേറ്റ് 4 ശതമാനവും ഡിഎല്‍എഫ്, ഗോദ്്‌റേജ് എന്നിവ 3 ശതമാനം വീതവും ബ്രിഗേഡ്, ഒബ്‌റോയ് എന്നിവ 3 ശതമാനം വീതവും റെയ്മണ്ട് 2.45 ശതമാനവും ആനന്ദ് രാജ് 1 ശതമാനവും ശോഭ ഡവലപ്പേഴ്‌സ് ഒരു ശതമാനവും ഇടിഞ്ഞു.

ശോഭ ഡവലപ്പേഴ്‌സിന്റെ അറ്റാദായം ഒന്നാംപാദത്തില്‍ ഇരട്ടിയായി വര്‍ദ്ധിച്ച് 13.6 കോടി രൂപയിലെത്തിയിരുന്നു. അതേസമയം മുന്‍പാദത്തെ അപേക്ഷിച്ച് വലിയ ഇടിവുണ്ടായി. ഡിസംബര്‍ പാദത്തില്‍ കമ്പനി 40.86 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

X
Top