നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ക്ലബ്ബ് ലോകകപ്പ് വീണ്ടും റയലിന്

മൊറോക്കോ: ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്ബോള് കിരീടം വീണ്ടും സ്പാനിഷ് ക്ലബ്ബ് റയല് മാഡ്രിഡിന്. സൗദി അറേബ്യന് ക്ലബ്ബ് അല് ഹിലാലിനെ മൂന്നിനെതിരേ അഞ്ച് ഗോളുകള്ക്ക് തകര്ത്തായിരുന്നു നിലവിലെ ചാമ്പ്യന്സ് ലീഗ് ജേതാക്കളുടെ കിരീട നേട്ടം. റയലിന്റെ അഞ്ചാം ക്ലബ്ബ് ലോകകപ്പ് കിരീടമാണിത്.

വിനീഷ്യസ് ജൂനിയര്, ഫെഡറിക്കോ വാല്വെര്ദെ എന്നിവര് ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില് കരീം ബെന്സേമ റയലിന്റെ ഗോള്പട്ടിക തികച്ചു. രണ്ട് ഗോളുകള് നേടുകയും ബെന്സേമയടെ ഗോളിന് വഴിയൊരുക്കുകയും ചെയ്ത വിനീഷ്യസാണ് റയലിനായി തിളങ്ങിയത്.

കളിയുടെ തുടക്കം മുതല് തന്നെ റയലിന്റെ ആധിപത്യമായിരുന്നു. 13-ാം മിനിറ്റില് വിനീഷ്യസ് ജൂനിയറിലൂടെ റയല് മുന്നിലെത്തി. 18-ാം മിനിറ്റില് വാല്വെര്ദെ റയലിന്റെ ലീഡുയര്ത്തി. എന്നാല് 26-ാം മിനിറ്റില് മൂസ മരേഗയിലൂടെ അല് ഹിലാല് ഒരു ഗോള് മടക്കി.

എന്നാല് രണ്ടാം പകുതിയില് നാല് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടിയ റയല് മത്സരത്തില് വ്യക്തമായ മുന്തൂക്കം നേടി. 54-ാം മിനിറ്റില് വിനീഷ്യസിന്റെ പാസില് നിന്ന് ബെന്സേമയും 58-ാം മിനിറ്റില് വാല്വെര്ദെയും സ്കോര് ചെയ്തതോടെ റയലിന്റെ അക്കൗണ്ടില് നാല് ഗോളുകളായി.

63-ാം മിനിറ്റില് ലൂസിയാനോ വിയെറ്റോ ഹിലാലിന്റെ രണ്ടാം ഗോള് നേടി. പിന്നാലെ 69-ാം മിനിറ്റില് വിനീഷ്യസ് റയലിന്റെ ഗോള്പട്ടിക തികച്ചു. 79-ാം മിനിറ്റില് ലൂസിയാനോ, അല് ഹിലാലിന്റെ മൂന്നാം ഗോള് നേടി.

X
Top