അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

റോൾട്ട ഇന്ത്യ ഏറ്റെടുക്കാൻ പതഞ്ജലി

പുതിയ മേഖലകളിലേക്ക് ചുവടുവക്കാനൊരുങ്ങി പതഞ്ജലി. കടം കയറി പ്രതിരോധത്തിലായ റോൾട്ട ഇന്ത്യ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് കമ്പനി. പാപ്പരത്ത നടപടികൾ നേരിടുന്ന കമ്പനിയാണിത്.

2023 ജനുവരിയിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയാണ് കമ്പനിക്കെതിരെ ഹർജി ഫയൽ ചെയ്തത്. 1,413 കോടി രൂപയുടെ വായ്പാ തിരിച്ചടവ് കുടിശ്ശികയാണ് കമ്പനി വരുത്തിയത്.

റോൾട്ട ഇന്ത്യ വാങ്ങാൻ ആരും തയ്യാറാകാതിരിക്കുമ്പോഴാണ്, പൂനെ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പർ അഷ്ദാൻ പ്രോപ്പർട്ടീസിസ് ഒരു ശ്രമം നടത്തുന്നത്.

ഒമ്പത് കമ്പനികൾ പിന്നീട് താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും ബാബ രാംദേവിൻ്റെ നേതൃത്വത്തിലുള്ള എഫ്എംസിജി കമ്പനിയായ പതഞ്ജലി ആയുർവേദ് കമ്പനി ഏറ്റെടുത്തേക്കും എന്ന് സൂചന. 830 കോടി രൂപയുടേതാണ് ആദ്യ ഘട്ടത്തിലെ ഇടപാട്.

1989-ൽ കമൽ കെ സിംഗ് ആണ് റോൾട്ട ഇന്ത്യ സ്ഥാപിച്ചത്. ഒരു വർഷത്തിനുശേഷം കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. റോൾട്ട ഇന്ത്യ പ്രതിരോധ മേഖലയ്ക്കുള്ള സേവനങ്ങൾ ഉൾപ്പെടെ നൽകിയ കമ്പനിയാണ്.

കമ്പനി സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി ഒരു കൺസോർഷ്യം രൂപീകരിക്കുകയും 2015 ൽ പ്രതിരോധ മന്ത്രാലയം 50,000 കോടി രൂപ വിലമതിക്കുന്ന ബാറ്റിൽഫീൽഡ് മാനേജ്മെൻ്റ് സിസ്റ്റം പ്രോജക്റ്റിൻ്റെ വികസന ഏജൻസിയായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ബാറ്റിൽഫീൽഡ് മാനേജ്മെൻ്റ് സിസ്റ്റം പ്രോജക്റ്റ് പിടിച്ചെടുത്തതിന് ശേഷം, റോൾട്ട ഇന്ത്യ വൻതോതിൽ നിക്ഷേപം ആകർഷിച്ചു. പിന്നീട് നാട്ടിലെ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വൻതോതിൽ കടമെടുത്തു.

എന്നാൽ ബാറ്റിൽഫീൽഡ് മാനേജ്‌മെൻ്റ് സിസ്റ്റത്തിനായുള്ള പ്രോജക്റ്റ് 2018-ൽ സർക്കാർ ഒഴിവാക്കി. അതോടെ റോൾട്ട ഇന്ത്യ തക്ർന്നു.

2020-21 ലെ കമ്പനിയുടെ മൊത്തം വരുമാനം 1,278 കോടി രൂപയായിരുന്നെങ്കിൽ 2021-22 കാലയളവിൽ റോൾട്ട ഇന്ത്യ 38 കോടി രൂപ വരുമാനമാണ് നേടിയത്.

അതേസമയം 713 കോടി രൂപയായിരുന്നു നഷ്ടം . റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിൻെറ ഭാഗമായി റോൾട്ട ഇന്ത്യയെ കൂടെ ഉൾപ്പെടുത്തി ബിസിനസ് വിപുലീകരിക്കാൻ പതഞ്ജലി ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

X
Top