ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

നിക്ഷേപങ്ങളില്‍ നിന്നുള്ള റിസര്‍വ് ബാങ്കിന്റെ വരുമാനം 6-8 ബില്യണ്‍ ഡോളര്‍ ഉയരും

ന്യൂഡല്‍ഹി: ആഗോളതലത്തിലെ ഉയര്‍ന്ന പലിശനിരക്ക് റിസര്‍വ് ബാങ്കിന്റെ വിദേശ നിക്ഷേപ വരുമാനം 6-8 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തും. ഇതോടെ ഫോറെക്‌സ് കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാറിന് കൂടുതല്‍ ഡിവിഡന്റ് നല്‍കാനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാകും. പണപ്പെരുപ്പം ചെറുക്കാനായി വിദേശ കേന്ദ്രബാങ്കുകള്‍ പലിശ നിരക്കുയര്‍ത്തുന്നതാണ് ആര്‍ബിഐയ്ക്ക് നേട്ടമാകുന്നത്.

റിസര്‍വ് ബാങ്ക് 70 ശതമാനത്തിലധികം ആസ്തികളും വിദേശത്താണ് സൂക്ഷിക്കുന്നത്. കൂടുതലും യുഎസ് ട്രഷറി ബില്ലില്‍. അവിടെ പലിശനിരക്ക് വളരെക്കാലമായി ഉയര്‍ച്ചയിലാണ്.

യൂറോപ്യന്‍ യൂണിയനിലും മറ്റിടങ്ങളിലും ഇതുതന്നെയാണ് സ്ഥിതി.വരുമാന വ്യത്യാസങ്ങള്‍ കാരണം ആഭ്യന്തര ആസ്തികളില്‍ നിന്നുള്ള വരുമാനം സാധാരണയായി ഉയര്‍ന്നതാണെങ്കിലും ഇപ്പോള്‍ വിദേശ, ആഭ്യന്തര പലിശ നിരക്കുകള്‍ ഏതാണ്ട് സമാനമായി.

ഇതുകാരണം ഇരുഭാഗത്തുനിന്നും അധികവരുമാനം ലഭ്യമാകുന്നു, ബാര്‍ക്ലേയ്‌സ് സെക്യൂരിറ്റീസിലെ രാഹുല്‍ ബജോറിയ അറിയിച്ചു. ആര്‍ബിഐ മെയ് 30 ന് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, വിദേശനാണ്യ നേട്ടങ്ങള്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. വിദേശ ഇടപാടുകളില്‍ നിന്നുള്ള നേട്ടം 50 ശതമാനം ഉയര്‍ന്ന് 1.03 ലക്ഷം കോടി രൂപയാകുകയായിരുന്നു.

ഇതോടെ ബജറ്റ് പ്രതീക്ഷയെ മറികടക്കുന്ന രീതിയില്‍ ഡിവിഡന്റ് കേന്ദ്രസര്‍ക്കാറിന് നല്‍കാന്‍ ആര്‍ബിഐയ്ക്കായി. 87416 കോടി രൂപയാണ് ലാഭവിഹിത ഇനത്തില്‍ 2023 സാമ്പത്തികവര്‍ഷത്തില്‍ ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന് നല്‍കിയത്. 48,000 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണിത്.

X
Top