തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ആര്‍ബിഐയുടെ അറ്റ ഫോര്‍വേര്‍ഡ് ബുക്ക് 65.55 ബില്യണ്‍ കുറഞ്ഞു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ അറ്റ ഡോളര്‍ ഫോര്‍വേഡ് മിച്ചം ഒക്ടോബറോടെ 241 മില്യണ്‍ ഡോളറായി കുറഞ്ഞു. തൊട്ടുമുന്‍മാസത്തേക്കാള്‍ 10.182 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ഇത്. ആര്‍ബിഐ ബുള്ളറ്റിന്‍ അനുസരിച്ച്, സെന്‍ട്രല്‍ ബാങ്കിന്റെ ഫോര്‍വേഡ് പൊസിഷന്‍ ഒക്ടോബറില്‍ 241 മില്യണ്‍ ഡോളറാണ്.

തൊട്ടുമുന്‍ മാസത്തില്‍ ഇത് 10.423 ബില്യണ്‍ ഡോളറായിരുന്നു.മാര്‍ച്ച് 2022 ലെ ലെവലില്‍ നിന്നും ഇതുവരെ 65.55 ബില്യണ്‍ ഡോളറിന്റെ കുറവാണ് അറ്റ ഫോര്‍വേഡ് ബുക്കിലുണ്ടായിരിക്കുന്നത്. സ്‌പോട്ട് ഡോളര്‍ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതാണ് ഫോര്‍വേര്‍ഡ് വിപണിയിലെ കുറഞ്ഞ ഇടപാടിന് കാരണം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച്, അവലോകനം ചെയ്യുന്ന മാസത്തില്‍ ആര്‍ബിഐയുടെ അറ്റ ഫോര്‍വേഡ് വാങ്ങലുകള്‍ 48.865 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. സമാനമായി, 2022 മാര്‍ച്ച് 31 വരെ, അറ്റ ഫോര്‍വേഡ് വാങ്ങലുകള്‍ 65.791 ബില്യണ്‍ ഡോളറാണ്. അതില്‍ നിന്നും നെറ്റ് ഫോര്‍വേഡ് ബുക്ക് ഇതുവരെ 65.55 ബില്യണ്‍ ഡോളര്‍ ഇടിവ് രേഖപ്പെടുത്തി. ഒക്ടോബറിലെ മിട്ട ഫോര്‍വേഡ് വില്‍പന 922 മില്യണ്‍ ഡോളറാക്കി, കേന്ദ്രബാങ്ക്
25.777 ബില്യണ്‍ ഡോളര്‍ വില്‍ക്കുകയും 24.855 ബില്യണ്‍ ഡോളര്‍ വാങ്ങുകയും ചെയ്തു

വിദേശ വിനിമയ വിപണിയില്‍ കാര്യമായ ഇടപെടലാണ് നടപ്പ് വര്‍ഷത്തില്‍ കേന്ദ്രബാങ്ക് നടത്തിയിരിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ നഷ്ടം പരിമിതപ്പെടുത്താനായാണ് ഇത്.

X
Top