കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

വിദേശ നിക്ഷേപം വിദേശ കുടുംബ ഓഫീസുകള്‍ സ്ഥാപിക്കുന്നതിനാകരുത് – ആര്‍ബിഐ

ന്യൂഡല്‍ഹി: വിദേശ നിക്ഷേപം സ്വീകരിക്കുന്നത് വിദേശത്ത് കുടുംബ ഓഫീസുകള്‍ സ്ഥാപിക്കുന്നതിനാകരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഡീലര്‍ ബാങ്കുകളുമായി നടത്തിയ ചര്‍ച്ചയിലാണ് ആര്‍ബിഐ ഇക്കാര്യം പറഞ്ഞത്. നിലവിലുള്ള ചട്ടങ്ങള്‍ അതിന് അനുമതി നല്‍കുന്നില്ല.

പ്രഖ്യാപനം അനൗപചാരികമാണെന്നും ഔപചാരികമായ പ്രസ്താവന ആലോചനകള്‍ക്ക് ശേഷമാകുമെന്നും വിദഗ്ധര്‍ പറഞ്ഞു. വിദേശത്ത് ഫാമിലി ഓഫീസുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ്യം പലതാണ്. ഒന്നാമതായി, രണ്ടാം തലമുറ ഉയര്‍ന്ന ആസ്തി വ്യക്തികള്‍(എച്ച്എന്‍ഐ) വിദ്യാഭ്യാസം, മെച്ചപ്പെട്ട ജീവിതശൈലി, ബിസിനസ്സ് വിപുലീകരണം, എന്നിവയ്ക്കായി വിദേശത്ത് സ്ഥിരതാമസമാക്കുന്നു.

ഇന്ത്യയിലെ ഉയര്‍ന്ന നികുതി വ്യവസ്ഥ, ഇന്ത്യക്ക് പുറത്തുള്ള നിക്ഷേപ അവസരങ്ങള്‍, കൂടാതെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കായി (വ്യക്തികള്‍ക്ക് പുറമെ) വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ എന്നിവ എച്ച്എന്‍ഐയെ ഉയര്‍ന്ന ജീവിതശൈലിയിലേക്കും വിദേശ ഫാമിലി ഓഫീസുകള്‍ സ്ഥാപിക്കുന്നതിലേയ്ക്കും നയിച്ചു. ഇവര്‍ വിദേശ ഫാമിലി ഓഫീസിനായി തെരഞ്ഞെടുക്കുന്നത് പ്രധാനമായും സിംഗപ്പൂരിലും ദുബായിയിലുമാണ്. ഫാമിലി വെല്‍ത്ത് മാനേജ്മെന്റ് സ്ഥാപനങ്ങളെ സ്വാഗതം ചെയ്യുന്നതിനായി സിംഗപ്പൂര്‍ അടുത്തിടെ ഒരു ഏജന്‍സി തുറന്നിരുന്നു.

250-300 കൂടുംബ ഓഫീസുകളാണ് ഇന്ത്യയിലുള്ളത്. ഇവ ശരാശരി 100 മില്യണ്‍ ഡോളര്‍ ആസ്തികള്‍ വീതം കൈകാര്യം ചെയ്യുന്നു. കുടുംബ ഓഫീസുകളുള്ള പ്രമുഖ വ്യക്തികളില്‍ രത്തന്‍ ടാറ്റ, അസിം പ്രേംജി, എന്‍ആര്‍ നാരായണ മൂര്‍ത്തി എന്നിവരും ഉള്‍പ്പെടുന്നു.

കുടുംബത്തിന് വേണ്ടി നിക്ഷേപം, വ്യാപാരം, ബിസിനസുകള്‍ സ്വന്തമാക്കല്‍ എന്നിവ നടത്തുന്ന കാപ്റ്റീവ്‌ ഫിനാന്‍സ് കമ്പനികളാണ് കുടുംബ ഓഫീസുകള്‍.

X
Top