ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബാങ്കുകൾക്കായി ക്ലൗഡ് സേവനങ്ങൾ ഏർപ്പെടുത്താൻ ആർബിഐ

മുംബൈ: സാമ്പത്തിക മേഖലയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറായി ആർബിഐ ഒരു ക്ലൗഡ് സൗകര്യം സ്ഥാപിക്കും . ഇന്ത്യൻ ഫിനാൻഷ്യൽ ടെക്‌നോളജി & അലൈഡ് സർവീസസ് (IFTAS) എന്ന ആർബിഐയുടെ ഉപസ്ഥാപനമാണ് ഈ സൗകര്യത്തിന്റെ സ്ഥാപനവും പ്രാരംഭ പ്രവർത്തനവും ഏറ്റെടുക്കുന്നത്.

സാമ്പത്തിക മേഖലയിലെ പങ്കാളികളുടെ ഉടമസ്ഥതയിലുള്ള ഒരു സ്വതന്ത്ര സ്ഥാപനത്തിലേക്ക് പ്രവർത്തന ഉത്തരവാദിത്തം മാറും. കാര്യക്ഷമത വർധിപ്പിക്കാൻ ഐടി ഇൻഫ്രാസ്ട്രക്ചറിന്റെ സ്വഭാവത്തിലായിരിക്കും ഈ സൗകര്യമെന്നും ഇത് ഡാറ്റ പരമാധികാരത്തിന് വേണ്ടിയല്ലെന്നും ആർബിഐ പറഞ്ഞു.

ഇന്ത്യയിൽ ഡാറ്റ സംഭരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പേയ്‌മെന്റ് കമ്പനികളോട് ആർബിഐ ആവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച് ചെറിയ ബാങ്കുകൾക്ക് ഈ സൗകര്യം സ്കേലബിളിറ്റി സുഗമമാക്കും

X
Top