ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഡിജിറ്റല്‍ രൂപ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് പുറത്തിറങ്ങും

ന്യൂഡല്‍ഹി: ഡിജിറ്റല്‍ രൂപ(സിബിഡിസി) പരീക്ഷണാടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ചൊവ്വാഴ്ച (ഇന്ന്) പുറത്തിറക്കും. മൊത്ത ഇടപാടിനുള്ള ഡിജിറ്റല്‍ രൂപയാണ് പ്രാബല്യത്തില്‍ വരിക. ചെറുകിട വ്യാപാരത്തിനായി ഒരു മാസത്തിനുള്ളില്‍ ഡിജിറ്റല്‍ കറന്‍സി ലഭ്യമാകും.

ഡിജിറ്റല്‍ രൂപയുടെ മൊത്തവ്യാപാര പൈലറ്റ് പദ്ധതിയില്‍ പങ്കാളിയാകാന്‍ ഒമ്പത് ബാങ്കുകളെയാണ് ആര്‍ബിഐ തിരഞ്ഞെടുത്തിരിക്കുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നിവയാണ് അവ.

2022-23ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഡിജിറ്റല്‍ കറന്‍സി ഉള്‍ക്കൊള്ളിച്ച് 1934 ലെ ആര്‍ബിഐ നിയമത്തില്‍ ഭേദഗതി വരുത്തുകയും അത് ഫിനാന്‍സ് ബില്ലില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ബില്‍ പൈലറ്റ് സ്റ്റഡി നടത്താനും സിബിഡിസി ഇഷ്യു ചെയ്യാനും ആര്‍ബിഐയെ പ്രാപ്തമാക്കി.

സിബിസിഡി ഒരു ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ കറന്‍സിയാണ്. എന്നാല്‍ കഴിഞ്ഞ ദശകത്തില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ വെര്‍ച്വല്‍ കറന്‍സികളുമായോ ക്രിപ്‌റ്റോകറന്‍സിയുമായോ ഇതിനെ താരതമ്യപ്പെടുത്താനാവില്ല.സാധുത ഇല്ലാത്തതിനാല്‍ സ്വകാര്യ വെര്‍ച്വല്‍ കറന്‍സികള്‍ ഒരു വ്യക്തിയുടെയും കടത്തെയോ ബാധ്യതകളെയോ പ്രതിനിധീകരിക്കുന്നില്ല.

അതേസമയം സിബിഡിസി സാധുതയുള്ള പരമാധികാര ഡിജിറ്റല്‍ കറന്‍സിയാണ്. രൂപയുടെ ഡിജിറ്റല്‍ രൂപമാണ് സിബിഡിസി. ഇലക്ട്രോണിക് രൂപമായതുകൊണ്ടുതന്നെ സമ്പര്‍ക്കമില്ലാതെ കറന്‍സി ഉപയോഗിക്കാനാകും. ഇത് നിലവില്‍ ലഭ്യമായ സ്വകാര്യ കമ്പനികള്‍ നടത്തുന്ന ഇലക്ട്രോണിക് വാലറ്റുകളെ പ്രതിഫലിപ്പിക്കും.

X
Top