ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് ടോക്കണൈസേഷന്‍ നാളെ മുതല്‍

ന്യൂഡല്‍ഹി: സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (സിഡികള്‍) ടോക്കണൈസ് ചെയ്യുന്നതിനുള്ള പൈലറ്റ് പ്രോജകട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നാളെ (ഒക്ടോബര്‍ 8) ആരംഭിക്കും. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിനിടെ ആര്‍ബിഐഫിന്‍ടെക് വകുപ്പ് ചീഫ് ജനറല്‍ മാനേജര്‍ സുവേന്ദു പതിയാണ്  പ്രഖ്യാപനം നടത്തിയത്.

നിശ്ചിത തുകയുടെ നിക്ഷേപം കാണിക്കുന്ന ബാങ്ക് രേഖയാണ് സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്. ഹ്രസ്വകാല ഫണ്ട് സമാഹരണത്തിന് ഇഷ്യു ചെയ്യപ്പെടുന്നു. ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഇഷ്യു ചെയ്ത് മുഴുവന്‍ മൂല്യത്തില്‍ തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഡിജിറ്റല്‍ ആസ്തിയെ ടോക്കണാക്കി മാറ്റുന്ന പ്രക്രിയയാണ് ടോക്കണൈസേഷന്‍.

പുതിയ പദ്ധതി പ്രകാരം നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളെ പ്രതിനിധീകരിക്കുന്ന ഡിജിറ്റല്‍ ടോക്കണുകള്‍ ബ്ലോക്ക് ചെയ്ന്‍ സാങ്കേതികവിദ്യവഴി ബാങ്കുകള്‍ സൃഷ്ടിക്കും. ടോക്കണുകള്‍ സുരക്ഷിതമായി കൈമാറുകയും വ്യാപാരം നടത്തുകയും ചെയ്യാം. പേപ്പര്‍ വര്‍ക്കുകള്‍ കുറയ്ക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനുമാണ് പദ്ധതി.

സാമ്പത്തിക ഉപകരണങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും സാമ്പത്തിക വിപണികളില്‍ സുതാര്യതയും വേഗതയും മെച്ചപ്പെടുത്തുന്നതിനുമുള്ള സെന്‍ട്രല്‍ ബാങ്കിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് പദ്ധതി.സ്ഥാപന നിക്ഷേപകര്‍ക്കും ബാങ്കുകള്‍ക്കും  നീക്കം പ്രയോജനപ്പെടും. മറ്റ് സാമ്പത്തിക ഉപകരണങ്ങളുടെ ടോക്കണൈസേഷനും പദ്ധതി വഴിയൊരുക്കും.

പങ്കെടുക്കുന്ന ബാങ്കുകളുടെ വിശദാംശങ്ങളും സിഡികളുടെ ആകെ മൂല്യവും ആര്‍ബിഐ വെളിപ്പെടുത്തിയിട്ടില്ല.

X
Top