ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

പണപ്പെരുപ്പ സര്‍വേയ്ക്ക് തുടക്കം കുറിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: പണനയം രൂപപ്പെടുത്തുന്നതിനാവശ്യമായ വിവരങ്ങള്‍ സമ്പാദിക്കാന്‍ ഇന്‍ഫ്‌ലേഷന്‍ എക്സ്പെക്റ്റേഷന്‍ സര്‍വേ ഓഫ് ഹൗസ്ഹോള്‍ഡ് (ഐഇഎസ്എച്ച്), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആരംഭിച്ചു. ജനുവരി റൗണ്ടില്‍ 19 നഗരങ്ങളിലാണ് സര്‍വേ. വില ചലനങ്ങളുടെയും പണപ്പെരുപ്പത്തിന്റെയും ആത്മനിഷ്ഠമായ വിലയിരുത്തലുകള്‍ കേന്ദ്രബാങ്ക് സമാഹരിക്കും.

മൂന്ന് മാസങ്ങളിലെയും ഒരു വര്‍ഷത്തേയും വിലമാറ്റങ്ങളെക്കുറിച്ച് (പൊതുവില,നിര്‍ദ്ദിഷ്ട ഉല്‍പ്പന്ന ഗ്രൂപ്പ് വില) ഗുണപരമായ പ്രതികരണങ്ങളും മൂന്ന് മാസത്തേയും ഒരു വര്‍ഷത്തേയും പണപ്പെരുപ്പ നിരക്കും സര്‍വേ വഴി നല്‍കാവുന്നതാണ്. വ്യക്തിഗത ഉപഭോഗ ബാസ്‌ക്കറ്റുകളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് പ്രദാനം ചെയ്യേണ്ടത്. അഹമ്മദാബാദ്, ബെംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, പട്ന, റായ്പൂര്‍, റാഞ്ചി, തിരുവനന്തപുരം എന്നിവിടങ്ങളെയാണ് ജനുവരി റൗണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സര്‍വേ നടത്തുന്ന ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പ്, വീടുകള്‍ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യും. ഏജന്‍സി സമീപിക്കാത്തവര്‍ക്ക് ഷെഡ്യൂള്‍ഡ് ലിങ്ക് വഴി പ്രതികരണങ്ങള്‍ നല്‍കാം.

X
Top