ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

രൂപയുടെ മൂല്യമിടിവ്: ഡോളര്‍ വിറ്റഴിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: തൊഴിലുടമകള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ തൊഴിലാളികളെ നിയമിച്ചതിനാല്‍ യു.എസ് ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ദ്ധന ഏതാണ്ട് ഉറപ്പായി. ഇതോടെ രൂപ ഇന്ന് ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയായ 82.70 വരിച്ചു. ഈ സാഹചര്യത്തില്‍ പൊതുമേഖല ബാങ്ക് വഴി ഡോളര്‍ വിറ്റഴിച്ചിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

ആര്‍ബിഐ ഡോളര്‍ വിറ്റഴിച്ചിരിക്കാമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 82.38 ലേയ്ക്ക് രൂപ താഴ്ന്നത് ചൂണ്ടിക്കാട്ടിയാണ് നിഗമനം. മുംബൈ ആസ്ഥാനമായ ബ്രോക്കറേജ് സ്ഥാപനവും രണ്ട് ബാങ്കുകളും ഇക്കാര്യം സ്ഥിരീകരിച്ചെന്ന്് റോയിട്ടേഴ്‌സ് പിന്നീട് അറിയിച്ചു.

എന്നാല്‍ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ആര്‍ബിഐ ഇടപെടല്‍ ആക്രമണാത്മകമല്ലെന്ന് ബാങ്കിലെ സ്‌പോട്ട് ഡീലര്‍ നിരീക്ഷിക്കുന്നു. രാവിലത്തെ ട്രേഡില്‍ രൂപ 82.70 ലേയ്ക്ക് വീഴുകയായിരുന്നു. 10 വര്‍ഷ ബോണ്ട് യീല്‍ഡ് 3 ബേസിസ് പോയിന്റ് ഉയര്‍ന്ന് 7.483 ശതമാനത്തിലാണുള്ളത്.

കഴിഞ്ഞ എട്ട് സെഷനില്‍ ഏഴ് സെഷനിലും ബോണ്ട് വില കുറഞ്ഞു.യുഎസ് തൊഴിലുടമകള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ തൊഴിലാളികളെ സെപ്റ്റംബറില്‍ നിയമിച്ചതിനാല്‍ നിരക്ക് വര്‍ദ്ധനവ് ഏതാണ്ടുറപ്പായിട്ടുണ്ട്. ഇതോടെ ഡോളര്‍ വീണ്ടും ഉയരാനുള്ള സാധ്യതയേറി.

അടുത്ത വര്‍ഷം ആദ്യം വരെ പലിശ നിരക്കുയര്‍ത്തുന്നത് തുടരുമെന്ന് ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വാലറും ലിസ കുക്കും പറയുന്നു. സെപ്തംബറിലെ ഉപഭോക്തൃ പണപ്പെരുപ്പ കണക്ക് ഒക്ടോബര്‍ 12ന് പുറത്തുവരുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകും

X
Top