തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

2022-23 സാമ്പത്തികവര്‍ഷത്തില്‍ ആര്‍ബിഐ വില്‍പന നടത്തിയത് 213 ബില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2022-23 സാമ്പത്തികവര്‍ഷത്തില്‍ വില്‍പന നടത്തിയത് മൊത്തം 213 ബില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 120 ശതമാനം അധികമാണിത്. വിദേശ കറന്‍സി വില്‍പന ആര്‍ബിഐയെ സംബന്ധിച്ചിടത്തോളം നേട്ടമാണ്.

കാരണം സമാഹരിച്ചതിനേക്കാള്‍ ഉയര്‍ന്നവിലയിലാണ് ബാങ്ക് വിദേശ കറന്‍സി വില്‍ക്കുന്നത്. ഫോറിന്‍ കറന്‍സി ഹോള്‍ഡിംഗുകളുടെ ഏറ്റെടുക്കല്‍ ചെലവ് ഡോളറിന് 62-65 രൂപ നിരക്കിലാണെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 2022-23 സാമ്പത്തികവര്‍ഷത്തില്‍ 76.2-82.7 രൂപ വരെ ആയിരുന്നു.

അതിനാല്‍ ഗണ്യമായ ലാഭത്തില്‍ ഡോളര്‍ വില്‍പന നടത്താനായി. വിനിമയ നിരക്കിലെ ചാഞ്ചാട്ടം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് 2022-23 ല്‍ ധാരാളം ഡോളര്‍ വിറ്റു. യുദ്ധവും ആഗോള ചരക്ക് വിലയിലെ ഉയര്‍ച്ചയും കാരണം രൂപ കടുത്ത സമ്മര്‍ദ്ദത്തിലുമായി.

ഇതോടെ ബജറ്റ് പ്രതീക്ഷയെ മറികടക്കുന്ന രീതിയില്‍ ഡിവിഡന്റ് കേന്ദ്രസര്‍ക്കാറിന് നല്‍കാന്‍ ആര്‍ബിഐയ്ക്കായി. 87416 കോടി രൂപയാണ് ലാഭവിഹിത ഇനത്തില്‍ ഈ മാസം ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന് നല്‍കിയത്. 48,000 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണിത്.

2021-22 വര്‍ഷത്തില്‍ 30307 കോടി രൂപമാത്രമായിരുന്നു ഈയിനത്തില്‍ നല്‍കിയത്. പ്രതിമാസ ഡാറ്റയുടെ അടിസ്ഥാനത്തില്‍, സെന്‍ട്രല്‍ ബാങ്ക് മാര്‍ച്ചില്‍ 750 മില്യണ്‍ ഡോളര്‍ മൂല്യമുള്ള വിദേശ കറന്‍സി വാങ്ങി. മൊത്തത്തില്‍, വാങ്ങലുകള്‍ 6.91 ബില്യണ്‍ ഡോളറും വില്‍പ്പന 6.16 ബില്യണ്‍ ഡോളറുമാണ്.

ഫോര്‍വേര്‍ഡ് മാര്‍ക്കറ്റില്‍ 2022-23 അവസാനത്തോടെ 23.6 ബില്യണ്‍ ഡോളറിന്റെ അറ്റ വാങ്ങലാണ് ആര്‍ബിഐ ഔട്ട്സ്റ്റാന്റിംഗ് പൊസിഷന്‍. ആര്‍ബിഐയുടെ ഏതാണ്ട് എല്ലാ ഫോര്‍വേഡ് പൊസിഷനുകളും മൂന്നുമാസം തൊട്ട് 1 വര്‍ഷം വരെയുള്ളതാണ്.

X
Top