ഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ല

ക്രിപ്‌റ്റോകറൻസി നിരോധനം: ആഗോള പിന്തുണ ആവശ്യമെന്ന് നിർമ്മല സീതാരാമൻ

ദില്ലി: ക്രിപ്‌റ്റോകറൻസി നിരോധനം നടപ്പിലാക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) സർക്കാരിനോട് ശുപാർശ ചെയ്തതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത്തരമൊരു നിരോധനം പ്രാബല്യത്തിൽ വരുത്തണമെങ്കിൽ രാജ്യത്തിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. ഇന്നലെ ലോക്‌സഭയിൽ ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ.
കഴിഞ്ഞ പത്തുവർഷമായി ക്രിപ്‌റ്റോകറൻസിയുടെ വിതരണം, വാങ്ങൽ, വിൽക്കൽ, കൈവശം വയ്ക്കൽ, വിതരണം എന്നിവ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ആർബിഐ നിർദ്ദേശങ്ങളും സർക്കുലറുകളും മുന്നറിയിപ്പുകളും നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ക്രിപ്‌റ്റോകറൻസി നിരോധിക്കാനുള്ള നിയമനിർമ്മാണം നടത്തണമെന്ന് ആർബിഐ ശുപാർശ ചെയ്തിട്ടുണ്ട്.
എല്ലാ സെൻട്രൽ ബാങ്ക്/ ഗവൺമെന്റ് ഇഷ്യൂ ചെയ്യേണ്ടതിനാൽ ക്രിപ്‌റ്റോകറൻസികൾ ഒരു കറൻസിയല്ലെന്ന് ആർബിഐ ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ അപകടകരമായ കറൻസി വിനിമയങ്ങൾ രാജ്യത്ത് നിരോധിക്കണമെന്നും ആർബിഐ വ്യക്തമാക്കുന്നു. അതേസമയം, വെർച്വൽ ആസ്തികളിൽ നിന്നുള്ള നേട്ടത്തിന് സർക്കാർ നികുതി പ്രഖ്യാപിച്ചിട്ടുണ്ട്. വെർച്വൽ കറൻസി അസറ്റുകൾക്ക് 30% നികുതി നിരക്ക് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ രാജ്യത്തെ ക്രിപ്റ്റോ കറൻസി വിപണി ഇടിഞ്ഞിരുന്നു.
ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിക്കുന്ന ആളുകൾ അവരുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് അങ്ങനെ ചെയ്യുന്നതെന്നും ആർബിഐ ചൂണ്ടികാണിച്ചിരുന്നു. അതേസമയം മുൻപ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ മീറ്റിങ്ങിൽ ഡിജിറ്റൽ നാണയത്തിന്റെ അപകടാ സാധ്യതയെ കുറിച്ച് ധനമന്ത്രി സംസാരിച്ചിരുന്നു. തീവ്രവാദത്തിന് ധനസഹായം നൽകാനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ക്രിപ്റ്റോകറന്‍സി ഉപയോഗിക്കാം എന്നതാണ് അതിന്റെ ഏറ്റവും വലിയ അപകടസാധ്യത എന്ന് നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടിയിരുന്നു. വളരെ സമർത്ഥമായി സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള നിയന്ത്രണം മാത്രമാണ് ഇതിനുള്ള ഏക ഉത്തരമെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

X
Top